ജോ ബൈഡന് സ്കിൻ കാൻസർ; അർബുദം ബാധിച്ച ചർമം നീക്കം ചെയ്തതായി റിപ്പോർട്ടുകൾ

മുൻകരുതലിന്‍റെ ഭാഗമായി പ്രസിഡന്‍റ് നിരീക്ഷണത്തിൽ തുടരും
ജോ ബൈഡന് സ്കിൻ കാൻസർ; അർബുദം ബാധിച്ച ചർമം നീക്കം ചെയ്തതായി റിപ്പോർട്ടുകൾ

വാഷിങ്ടൻ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ (joe biden) സ്കിൻ കാൻസർ (skin cancer) ബാധിച്ചതായി റിപ്പോർട്ടുകൾ. നെഞ്ചിലെ അർബുദം ബാധയുള്ള ചർമം വിജയകരമായി നീക്കം ചെയ്തതായി അദ്ദേഹത്തിന്‍റെ ഡോക്‌ടർ അറിയിച്ചു. പതിവു പരിശോധനകളിലാണ് മുറിവ് കണ്ടെത്തിയത്. വ്യാപിക്കുന്ന സ്ഥിതിയില്ലെന്നും ഡോക്‌ടർ പറഞ്ഞതായാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 16 നാണ് ബൈഡന്‍റെ മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞത്. ഇതിനു പിന്നാലെ ബൈഡൻ (joe biden) പൂർണ ആരോഗ്യവാനാണെന്നും, ബയോപ്സി ചെയ്ത ഭാഗത്തെ മുറിവ് കരിഞ്ഞുവെന്നും ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മുൻകരുതലിന്‍റെ ഭാഗമായി പ്രസിഡന്‍റ് നിരീക്ഷണത്തിൽ തുടരും.

ജോ ബൈഡനെ (joe biden) ബാധിച്ചിരിക്കുന്നത് ചർമത്തിന്‍റെ മുകൾ ഭാഗത്തുണ്ടാകുന്ന നോൺ-മെലാനോ സ്കിൻ കാൻസറാണ്. ഇത് മെലനോമ അല്ലെങ്കിൽ സ്ക്വാമസ് സെൽ അർബുദം പോലുള്ള കൂടുതൽ ഗുരുതര ത്വക്ക് അർബുദങ്ങളിലേക്കാണ് എത്തുന്നതെന്നും ഇത് നിരുപദ്രവകരമായ ഒന്നാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com