ജോ ബൈഡൻ ബുധനാഴ്ച ഇസ്രയേലിലേക്ക്; ബഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും

ഇസ്രയേൽ സന്ദർശിച്ചതിന് പിന്നാലെ ജോ ബൈഡൻ ജോർദാനും സന്ദർശിക്കും
ജോ ബൈഡൻ ബുധനാഴ്ച ഇസ്രയേലിലേക്ക്; ബഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും

ടെൽ അവിവ്: ഇസ്രയേൽ ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്നതിനിടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലും വാഷിംഗ്ടനും ഗാസയിലെ ജനങ്ങളെ സഹായിക്കാനായി പദ്ധതി തയ്യാറാക്കുന്നതായി ആന്‍റണി ബ്ലിങ്കൻ അറിയിച്ചു.

ഇസ്രയേൽ സന്ദർശിച്ചതിന് പിന്നാലെ ജോ ബൈഡൻ ജോർദാനും സന്ദർശിക്കും. നേതാക്കളുമായി കൂട്ക്കാഴ്ച നടത്തും. ഹമാസ് ആക്രമണത്തിന് തിരിച്ചടിയായുള്ള ഇസ്രായേലിന്‍റെ വ്യോമാക്രമണവും ഉപരോധവും കടുത്തതോടെ മനുഷ്യ ദുരന്തത്തിന് മുനമ്പിലാണ്.

ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 2808 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 10000 ത്തോളം പേർക്ക് പരിക്കേറ്റു. മിനിറ്റിൽ ഒരാൾ വീതം പരിക്കുകളോടെ കാസിയിലെ ആശുപത്രികളിൽ എത്തുകയാണെന്നും അടിയന്തരസഹായം എത്തിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com