ഇറാൻ ഡിസംബറിൽ തടവിലാക്കിയ ഇറ്റാലിയൻ മാധ്യമപ്രവർത്തക സെസീലിയ സലാ മോചിതയായി

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആണ് ഇക്കാര്യം അറിയിച്ചത്
Italian journalist Cecilia Salah
ഇറ്റാലിയൻ മാധ്യമപ്രവർത്തക സെസീലിയ സലാ
Updated on

റോം: ഇറാൻ ഡിസംബറിൽ തടവിലാക്കിയ ഇറ്റാലിയൻ മാധ്യമപ്രവർത്തക സെസീലിയ സലാ മോചിതയായി .ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആണ് ഇക്കാര്യം അറിയിച്ചത്. ഊർജിത നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണു മോചനമെന്നും സെസീലിയ ഇറ്റലിയിലേക്കു തിരിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജേർണലിസ്റ്റ് വീസയിൽ ഡിസംബർ 16നു ടെഹ്റാനിലെത്തിയ സെസീലിയയെ ശരിയ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച് മൂന്നു ദിവസങ്ങൾക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുഹമ്മദ് അബെദിനി എന്ന ഇറേനിയൻ എൻജിനിയറെ ഡിസംബർ 16ന് അമേരിക്കയുടെ നിർദേശപ്രകാരം മിലാൻ വിമാനത്താവളത്തി ൽ ഇറ്റാലിയൻ അധികൃതർ അറസ്റ്റ് ചെയ്തതിന്‍റെ പ്രതികാരമാണിതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com