കനത്ത മഴ: ഹവായിയിലെ വഹിയാവ അണക്കെട്ട് അപകടഭീഷണിയില്‍

ഒഹാവു ദ്വീപില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്; 5,500 പേരെ ഒഴിപ്പിച്ചു
Flood warning on Oahu; 5,500 evacuated

ഒഹാവു ദ്വീപില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്; 5,500 പേരെ ഒഴിപ്പിച്ചു

credit: X

Updated on

ഹവായ്: കനത്ത മഴയെ തുടർന്ന് ഹവായിലെ വഹിയാവ അണക്കെട്ട് അപകട ഭീഷണിയിൽ. വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ടായതിനെ തുടർന്ന് പ്രദേശത്ത് 5,500 പേരെ ഒഴിപ്പിച്ചു. ഹവായിയിലെ ഒഹാവു ദ്വീപാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. വഹിയാവ അണക്കെട്ടിൽ ഇപ്പോൾ 81.83 അടി വെള്ളമുണ്ട്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത് എന്ന് ഹവായിയിലെ ഹോണോലുലു മേയർ റിക്ക് ബ്ലാങ്കിയാർഡി സോഷ്യൽ മീഡിയയിൽ അറിയിച്ചു.

ഈ പശ്ചാത്തലത്തിലാണ് ഒവാഹു ദ്വീപിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നീട്ടിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാം വട്ടവും അതിശക്തമായ മഴ പെയ്തിറങ്ങിയപ്പോൾ മേഖലയിൽ വൻ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ വ്യക്തമാക്കി. ഒവാഹു ദ്വീപിൽ അപകടകരമായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 230 പേരെ രക്ഷിച്ചതായും ഹോണോലുലു മേയർ അറിയിച്ചു. മണിക്കൂറിൽ 45 മൈൽ വേഗതയിലാണ് ഇവിടെ കാറ്റു വീശിയടിക്കുന്നത്. ഇതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com