വാർണർ ബ്രദേഴ്സിനെ 7200 കോടി രൂപയ്ക്ക് വാങ്ങാൻ കരാറുമായി നെറ്റ്ഫ്ലിക്സ്

വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോകളും സ്ട്രീമിങ് യൂണിറ്റുമാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുക
Netflix to buy Warner Bros.

വാർണർ ബ്രദേഴ്സിനെ വാങ്ങാൻ നെറ്റ്ഫ്ലിക്സ്

file photo

Updated on

വാഷിങ്ടൺ: ഹോളിവുഡിൽ ഏറ്റവും പ്രശസ്തവും പഴക്കം ചെന്നതും ചരിത്രമുള്ളതുമായ ചലച്ചിത്ര നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്സിനെ വാങ്ങാൻ നെറ്റ്ഫ്ലിക്സ്. 72 ബില്യൺ ഡോളറിനാണ്(72000 കോടി) നെറ്റ് ഫ്ലിക്സ് വാങ്ങൽ ഡീൽ ഉറപ്പിച്ചിരിക്കുന്നത്.

വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോകളും സ്ട്രീമിങ് യൂണിറ്റുമാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുക. ഹോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ളതും വലുതുമായ ലൈബ്രറി ഇതോടെ ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തമാകും. ആഴ്ചകൾ നീണ്ടു നിന്ന ലേലത്തിന് ശേഷമാണ് നെറ്റ്ഫ്ലിക്സ് ഒരു ഷെയറിന് ഏകദേശം 28 ഡോളർ നിരക്കിൽ നെറ്റ്ഫ്ലിക്സ് കരാർ സ്വന്തമാക്കിയത്. പാരാമൗണ്ട് സ്കൈഡാൻസ് മുന്നോട്ടു വച്ച 24 ഡോളർ എന്നത് മറികടന്നായിരുന്നു നെറ്റ്ഫ്ലിക്സിന്‍റെ ഈ തന്ത്രപരമായ കരാർ നീക്കം. സ്പിൻഓഫിനായി നിശ്ചയിച്ചിരിക്കുന്ന കേബിൾ ടിവി ആസ്തികളും ഇതിൽ ഉൾപ്പെടുന്നു.

Warner Bros. Discovery

വാർണർ ബ്രദേഴ്സ് ഡിസ്കവറി

file photo

ഹാരി പോട്ടർ, ഗെയിം ഒഫ് ത്രോൺസ്, ഡിസി കോമിക്സ് എന്നിവയുൾപ്പടെയുള്ള മാർക്യൂ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശവും ഇതോടെ നെറ്റ്ഫ്ലിക്സിന്‍റെ കൈവശമാകും. വാൾട്ട് ഡിസ്നിയിൽ നിന്നും എല്ലിസൺ കുടുംബ പിന്തുണയുള്ള പാരാമൗണ്ടിൽ നിന്നുമുള്ള മത്സരത്തിന് ഒരു പരിധി വരെ തടയിടുവാനും സാധിക്കും. നെറ്റ് ഫ്ലിക്സിന് അനുകൂലമായ ലേല പ്രക്രിയയെന്ന് ആരോപിച്ച് ഈ ആഴ്ച ആദ്യം പാരാമൗണ്ട് വിൽപന പ്രക്രിയയെ ചോദ്യം ചെയ്ത് കത്തയച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com