ട്രംപിനെ കയ്യൊഴിഞ്ഞ് ശതകോടീശ്വരന്മാർ

കമല ഹാരിസ് വിജയ പ്രതീക്ഷയിൽ
trump-kamala
കമല ഹാരിസ്, ഡോണൾഡ് ട്രംപ്
Updated on

വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ ഡോണൾഡ് ട്രംപിനു മുൻതൂക്കം നൽകിയ അമെരിക്കൻ വ്യവസായ ലോകം ജോ ബൈഡൻ പിന്മാറിയതോടെ കമല ഹാരിസിനു പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ജൂലൈയിൽ മാത്രം പ്രചരണത്തിനു വേണ്ടി 204.5 മില്യൺ ഡോളറാണ് കമലാ ഹാരിസും ഡെമോക്രാറ്റിക് പാർട്ടിയും കൂടി സമാഹരിച്ചത്. ട്രംപിനാകട്ടെ ഈ സമയത്ത് 47.5 മില്യൺ ഡോളർ മാത്രമേ സമാഹരിക്കാനായുള്ളു. മത്സരം ബൈഡനും ട്രംപും തമ്മിലായിരുന്നപ്പോൾ ട്രംപിനുണ്ടായിരുന്ന ജനപ്രീതിയും ഇപ്പോൾ പകുതിയിലധികം കുറഞ്ഞതായിട്ടാണ് ഈ ധനസമാഹരണ വ്യതിയാന സൂചിക വ്യക്തമാക്കുന്നത്.

ബൈഡനും ട്രംപും ജൂൺ അവസാനത്തോടെ 284.1 മില്യൺ ഡോളറും 217.2 മില്യൺ ഡോളറും സമാഹരിച്ചിടത്തു നിന്ന് ജൂലൈ 21 ന് ബൈഡനു പകരം കമല ഹാരിസ് മത്സരത്തിൽ പ്രവേശിച്ച് ആദ്യത്തെ ക്യാംപെയ്നിന്‍റെ ആദ്യ 24 മണിക്കൂറുകൾ ക്കുള്ളിൽ തന്നെ 81 മില്യൺ ഡോളറാണ് സംഭാവനയായി ലഭിച്ചത്. ട്രംപും അദ്ദേഹത്തിന്‍റെ ഗ്രൂപ്പുകളും ഓഗസ്റ്റിൽ 295 മില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോർട്ട് ചെയ്യുമ്പോൾ തൽസ്ഥാനത്ത് ഹാരിസും പാർട്ടിയും അനുബന്ധ ഗ്രൂപ്പുകളും 404 മില്യൺ ഡോളർ സമാഹരിച്ചതായാണ് റിപ്പോർട്ട്.മുൻപ് ഇത് 361 മില്യൺ ഡോളർ ആയിരുന്നു. ട്രംപ് പക്ഷത്തിനാകട്ടെ നേരത്തെ ലഭിച്ച 30 മില്യൺ ഡോളറിനെ മറികടന്നിട്ടാണ് ഇപ്പോൾ 295 ഡോളർ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ പത്തിനു നടന്ന സംവാദത്തിനു ശേഷം 24 മണിക്കൂറിനുള്ളിൽ ഹാരിസും അണികളും സമാഹരിച്ച തുക 47 മില്യൺ ഡോളറാണ്. ഇത് അവരുടെ ഏറ്റവും വലിയ ഏകദിന നേട്ടമാണ്.

അമെരിക്കയിലെ ശതകോടീശ്വരന്മാരിൽ നല്ലൊരു വിഭാഗവും ഇപ്പോൾ കമലയ്ക്കൊപ്പമാണ് എന്നാണ് ഓഗസ്റ്റ് 21 വരെയുള്ള അമെരിക്കൻ എഫ്ഇസി ഫയലിങുകൾ കാണിക്കുന്നത്. ജൂലൈ ആദ്യം മുതൽ കമല ഹാരിസിനെ പിന്തുണയ്ക്കാൻ ഏകദേശം 64.5 മില്യൺ ഡോളറാണ് മുൻനിര അമെരിക്കൻ കമ്പനികൾ ചെലവഴിച്ചിരിക്കുന്നത്. ഇതേസമയം, ട്രംപിനെ പിന്തുണയ്ക്കാൻ അമെരിക്കൻ മുൻ നിര കമ്പനികൾ ചെലവഴിച്ച തുക 38.9 മില്യൺ ഡോളറാണ്.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ആദ്യ സമയത്ത് ട്രംപിനെ പിന്തുണയ്ക്കുന്ന മികച്ച പത്ത് അമെരിക്കൻ ശതകോടീശ്വര കമ്പനികൾ ഏകദേശം 305.6 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. അന്ന് ഹാരിസിനെ പിന്തുണച്ച വൻകിട കമ്പനികളിൽ നിന്ന് അവർക്ക് 199.2 മില്യൺ മാത്രമേ സമാഹരിക്കാനായിരുന്നുള്ളു.

ഈ വലിയ വിടവാണ് ഇപ്പോൾ ഹാരിസ് നികത്തി കൊണ്ടിരിക്കുന്നത്.ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിടെ സമാഹരിച്ച 82 മില്യൺ ഡോളർ ഉൾപ്പെടെ, ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്നു പിന്മാറിയ ശേഷം

ഏതാണ്ട് 615 മില്യണിലധികം ഡോളർ സമാഹരിച്ചതായി ഹാരിസ് ക്യാംപെയ്ൻ വെളിപ്പെടുത്തുന്നു. ട്രംപിന്‍റെ വിജയസാധ്യതയ്ക്കുള്ള അവസരം അതിവേഗം കുറയുന്നു എന്നു തന്നെ മനസിലാക്കണം ഇതിൽ നിന്ന്.

കഴിഞ്ഞ മെയ് മാസത്തിൽ മാൻഹാട്ടനിൽ 34 കുറ്റകൃത്യങ്ങൾ ചുമത്തി ശിക്ഷിക്കപ്പെട്ട ട്രംപിനെതിരെയുള്ള ജനവികാരം ഇതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. അന്ന് ശിക്ഷിക്കപ്പെട്ട് 24 മണിക്കൂറിനുള്ളിൽ 52.8 മില്യൺ ഡോളറാണ് ട്രംപ് അനുയായികൾ സമാഹരിച്ചത്. എന്നാൽ ഹാരിസിന്‍റെ രംഗപ്രവേശത്തോടെ ആദ്യ 24 മണിക്കൂറിനുള്ളിൽ നേടിയ 1 മില്യൺ ഡോളർ അതിനെ മറികടന്നത് ട്രംപിന്‍റെ വിജയ സാധ്യതയ്ക്ക് മങ്ങലേൽപിക്കുന്നു.

മൈക്കൽ ബ്ലൂംബെർഗ്, ലിങ്ക്ഡ്ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാൻ,നെറ്റ്ഫ്ലിക്സിന്‍റെ സഹസ്ഥാപകനായ ഹോഫ്മാൻ ഉൾപ്പെടെ നിരവധി സമ്പന്നരുടെ പിന്തുണ ഹാരിസിന് ഇതിനകം ലഭിച്ചുതുടങ്ങി. നേരത്തെ ഇത് ട്രംപിനു ലഭിച്ചിരുന്ന പിന്തുണയാണ്.

വൻ തുകകൾ കോടീശ്വരന്മാർ വാരിയെറിയുമ്പോഴും ട്രംപിനെ സ്നേഹിക്കുന്ന നല്ലൊരു വിഭാഗം അമെരിക്കക്കാർ ഉണ്ടെന്നതാണ് പാർട്ടികൾ നടത്തിയ പിരിവ് കാണിക്കുന്നത്. ജൂലൈ വരെയുള്ള FEC ഫയലിംഗുകൾ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി 316.8 മില്യൺ ഡോളർ സമാഹരിച്ചപ്പോൾ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി 290.7 മില്യൺ ഡോളർ സമാഹരിച്ചു.റിപ്പബ്ലിക്കൻമാർ കഴിഞ്ഞ മാസം30.94 മില്യൺ ഡോളറും ഡെമോക്രാറ്റുകൾ 30.9 മില്യണും നേടി.

Trending

No stories found.

Latest News

No stories found.