യുക്രെയ്നിൽ ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ ആണ് മരിച്ച മലയാളി നാവികൻ
kasaragod native akhil joyan and 10 others killed odessa port attack

കൊല്ലപ്പെട്ട മലയാളി അഖിൽ ജോയൻ, റഷ്യൻ ആക്രമിച്ച യുക്രെയ്നിൽ ചരക്ക് കപ്പൽ 

Updated on

കീവ്: യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനനടക്കം 10 നാവികർ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി.

ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. 17 പേരാണ് ആകെ കപ്പലിലുണ്ടായിരുന്നത്. ഇവരിൽ എട്ടുപേരെ യുക്രൈനിയൻ നാവകസേന രക്ഷപ്പെടുത്തി. ഇവരിൽ പരുക്കേറ്റ ചിലരെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com