മകൻ ലൂയിസ് രാജകുമാരന് പിറന്നാൾ ആശംസിച്ച് കേറ്റ്

ബ്രിട്ടണിലെ കിരീടാവകാശിയായ വില്യമിന്‍റെയും ഭാര്യ കേറ്റിന്‍റെയും മൂന്നാമത്തെ മകനായ ലൂയിസിന്‍റെ ആറാം പിറന്നാൾ ദിനത്തിലാണ് ആശംസകൾ പങ്കു വച്ചത്.
മകൻ ലൂയിസ് രാജകുമാരന് പിറന്നാൾ ആശംസിച്ച് കേറ്റ്

ലണ്ടൻ: മകൻ ലൂയിസിന് പിറന്നാൾ ആശംസകൾ നേർന്ന് കേറ്റ് മിഡിൽറ്റൺ. ക്യാൻസർ രോഗബാധിതയാണെന്ന് വെളിപ്പെടുത്തിയതിനു ശേഷം വെയിൽസിലെ രാജകുമാരി കുറേക്കാലമായി സമൂഹമാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. കേറ്റിന് എന്തു പറ്റിയെന്ന ചോദ്യത്തിന് വിരാമമിട്ടു കൊണ്ടാണ് ലൂയിസിന്‍റെ ചിത്രം പങ്കു വച്ചു കൊണ്ട് കേറ്റ് മകന് പിറന്നാൾ ആശംസകൾ നേർന്നത്.

ബ്രിട്ടണിലെ കിരീടാവകാശിയായ വില്യമിന്‍റെയും കേറ്റിന്‍റെയും മൂന്നാമത്തെ മകനായ ലൂയിസിന്‍റെ ആറാം പിറന്നാൾ ദിനത്തിലാണ് ആശംസകൾ പങ്കു വച്ചത്.

ജനുവരിയിലാണ് താൻ ക്യാൻസർ ബാധിതയാണെന്നും ചികിത്സയിലാണെന്നും 42കാരിയായ കേറ്റ് വെളിപ്പെടുത്തിയത്. അതിനു തൊട്ടു മുൻപ് മൂന്നു മക്കൾക്കൊപ്പം കേറ്റ് ഇരിക്കുന്ന ചിത്രത്തെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ചിത്രം എഡിറ്റഡ് ആണെന്നതായിരുന്നു അഭ്യൂഹങ്ങളുടെ അടിസ്ഥാനം.

ചിത്രം എഡിറ്റഡാണെന്ന് പിന്നീട് രാജകുടുംബം സ്ഥിരീകരിച്ചു. അതിനൊപ്പമാണ് കേറ്റ് രോഗ വിവരം സ്ഥിരീകരിച്ചു കൊണ്ട് വിഡിയോ പുറത്തു വിട്ടത്. എന്നാൽ ഈ വിഡിയോയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമിച്ചവയാണെന്ന് ആരോപണമുയർന്നിരുന്നു.

കേറ്റ് മിഡിൽറ്റണ് എന്തു സംഭവിച്ചുവെന്ന മട്ടിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് കേറ്റ് മകന് പിറന്നാൾ ആശംസകൾ നേർന്നത്. ലൂയിസിന്‍റെ ചിത്രം കേറ്റ് പകർത്തിയതാണെന്നും രാജകുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ചാൾസ് രാജാവും ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com