ബഹിരാകാശ യാത്രയ്ക്കൊരുങ്ങി ഈ ഓൾ- വുമൺ ക്രൂ

ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ എയ്റോസ്‌പെയ്‌സ് കമ്പനി. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് റോക്കറ്റ് തങ്ങളുടെ പതിനൊന്നാം മിഷനായി ഏറ്റെടുക്കുന്നത് ഒരു ചെറിയ ബഹിരാകാശ യാത്രയാണ്. ന്യൂ ഷെപ്പേർഡ് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്, ആറ് സ്ത്രീകളുമായാണ്.

ലോകപ്രശസ്ത സംഗീതജ്ഞ കാറ്റി പെറി അടക്കമുള്ള 6 വനിതകളാണ് ഈ മിഷനിൽ അംഗമാകുന്നത്. യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡറും, കലയിലൂടെ കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനുള്ള ഫയർവർക്ക് ഫൗണ്ടേഷൻ സ്ഥാപകയുമാണ് കാറ്റി പെറി.നാസയിലെ മുൻ റോക്കറ്റ് സയന്റിസ്റ്റും സംരംഭകയുമായ ഐഷ ബൊവെയാണ് മറ്റൊരു യാത്രിക. സ്റ്റെംബോർഡ്, ലിംഗോ എന്നീ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ഐഷ ചെറുപ്പക്കാർക്കടിയിൽ പ്രവർത്തിക്കുന്നയാളാണ്.

ബയോസ്ട്രോനോട്ടിക്സ് ഗവേഷകയും, ലൈംഗിക ക്രൂരകൃത്യങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അമാൻഡ ഗുയെൻ ആണ് മറ്റൊരു യാത്രിക. വിയറ്റ്നാമിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശ യാത്രിക കൂടിയാണിവർ. പുരസ്‌കാര ജേതാവും, മികച്ച പത്രപ്രവർത്തകയുമായ ഗെയിൽ കിങ്ങും ഈ യാത്രയിലുണ്ട്. ചലച്ചിത്രപ്രവർത്തക കെരിയാൻ ഫ്ലിൻ, എമ്മി അവാർഡ് ജേതാവാവായ പത്രപ്രവർത്തകയും പൈലറ്റുമായ ലോറൻ സാഞ്ചസ് എന്നിവരും ഈ ദൗത്യത്തിലുണ്ട്. ഏപ്രിൽ 14 നാണ് 6 വനിതകളുമായി ന്യൂ ഷെപ്പേർഡ് റോക്കറ്റ് ബഹിരാകാശത്തേക്ക് യാത്രതിരിക്കുക.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com