10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി കെനിയ

ഈ വർഷം അവസാനത്തോടെ ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് നീക്കം
Kenyan government to eliminate a million Indian House Crows by the end of 2024
10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി കെനിയ

രാജ്യത്തെ പൊതു ശല്യമായി മാറിയതിനെ തുടർന്ന് ഈ വർഷം അവസാനത്തോടെ 10 ലക്ഷത്തോളം ഇന്ത്യന്‍ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി കെനിയ. ഇന്ത്യൻ കാക്കകളെ രാജ്യത്ത് നിന്നുതന്നെ തുടച്ചുനീക്കാനാണ് കെനിയന്‍ സർക്കാരിന്‍റെ നീക്കം. ഹൗസ് ക്രോസ് സെക്ഷനിൽ പെടുന്ന ഈ കാക്കകൾ രാജ്യത്തെ കർഷകർക്കും പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ കാര്യമായ വെല്ലുവിളികൾ ഉയർത്തുകയും, പ്രാദേശികമായി കാണുന്ന പക്ഷികൾക്കും ഭീഷണിയാണ് എന്ന് കണ്ടതിനെ തുടർന്നാണ് ഇവയെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കെനിയ വൈൽഡ് ലൈഫ് സർവീസ് (കെഡബ്ല്യുഎസ്), ജൂൺ 7 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കാക്കകളുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് തീരദേശത്തെ ഹോട്ടലുടമകളും കര്‍ഷകരും പതിറ്റാണ്ടുകളായി പരാതിപ്പെടുന്നു. ഇവ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണ്. അതിനാൽ, പ്രാദേശിക പക്ഷികളെ സംരക്ഷിക്കാനുള്ള മാർഗമെന്നോണമാണ് സർക്കാർ കടുത്ത നടപടികളിലേക്ക് പോകുന്നത് എന്ന് വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്മൃൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസിയോകി പറഞ്ഞു.

ഇന്ത്യന്‍ കാക്കകൾ കൃഷിയിടങ്ങളിൽ കൂട്ടമായി പറന്നിറങ്ങി വിത്തുകൾ ഭക്ഷിക്കുന്നതു മൂലം കർഷകർക്കും ഇവയൊരു പ്രധാന വെല്ലുവിളിയാണ്. ഇതിനു പുറമെ ടൂറിസം മേഖലയ്ക്കും ഇവയൊരു വെല്ലുവിളിയാകുന്നുണ്ട്. പൊതുഇടങ്ങിളിൽ ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കാന്‍ കാക്കകൾ കൂട്ടമായി എത്തുന്നത് സഞ്ചാരികൾക്കും വലിയ ബുദ്ധിട്ടുണ്ടാക്കുന്നുണ്ട്.

യന്ത്രങ്ങളും ടാർഗെറ്റിങ് രീതികളും ഉപയോഗിച്ച് കാക്കകളെ ഇല്ലാതാക്കാനാണ് നീക്കം. ഇതുകൂടാതെ, കെനിയ പെസ്റ്റ് കൺട്രോൾ ആൻഡ് പ്രൊഡക്ട്സ് ബോർഡും (പിസിപിബി) ലൈസൻസുള്ള വിഷവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ ഹോട്ടലുടമകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതേസമയം, ഇതാദ്യമായല്ല ആക്രമണകാരികളായ പക്ഷികളെ നിയന്ത്രിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പും ഇത്തരത്തിൽ രാജ്യം പക്ഷികളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.