ഓഫിസ് പിടിച്ചെടുക്കും; ക‍്യാനഡ‍യിലെ ഇന്ത‍്യൻ കോൺസുലേറ്റിനെതിരേ ഭീഷണിയുമായി ഖലിസ്ഥാൻ

ഖലിസ്ഥാൻ ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസാണ് ഭീഷണി മുഴക്കിയിരിക്കുന്നത്
khalistan threat to indian consulate in vancouver

ഓഫിസ് പിടിച്ചെടുക്കും; ക‍്യാനഡ‍യിലെ ഇന്ത‍്യൻ കോൺസുലേറ്റിനെതിരേ ഭീഷണിയുമായി ഖലിസ്ഥാൻ

Updated on

ഒട്ടാവ: ക‍്യാനഡ‍യിലെ ഇന്ത‍്യൻ കോൺസുലേറ്റിനെതിരേ ഭീഷണി മുഴക്കി ഖലിസ്ഥാൻ ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ്. വാൻകൂവറിലുള്ള ഇന്ത‍്യൻ കോൺസുലേറ്റിനു നേരെയാണ് ഭീഷണി.

ഇന്ത‍്യൻ പൗരന്മാരും കനേഡിയൻ പൗരന്മാരും വ‍്യാഴാഴ്ച കോൺസുലേറ്റിലെത്തരുതെന്നാണ് ഖലിസ്ഥാൻ ഭീകരരുടെ മുന്നറിയിപ്പ്. വാൻകൂവറിലെ ഇന്ത‍്യൻ ഹൈക്കമ്മിഷണറായ ദിനിഷ് പട്നായിക്കിനെ ലക്ഷ‍്യം വച്ചു കൊണ്ടുള്ള പോസ്റ്ററും ഖലിസ്ഥാനികൾ പുറത്തിറക്കിയിട്ടുണ്ട്.

ഖലിസ്ഥാനികളെ ലക്ഷ‍്യം വച്ച് ഇന്ത‍്യൻ കോൺസുലേറ്റുകൾ ചാരവൃത്തിയും നിരീക്ഷണവും നടത്തുന്നുവെന്നാണ് സംഘടനയുടെ ആരോപണം.

ക‍്യാനഡയുമായി നയതന്ത്ര ബന്ധം മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന സാഹചര‍്യത്തിലാണ് സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ക‍്യാനഡ ആസ്ഥാനമായുള്ള ആളുകളിൽ നിന്നും ഖലിസ്ഥാനികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതായി കഴിഞ്ഞ ദിവസം കനേഡിയൻ സർക്കാർ വ‍്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com