ക്യാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഖാലിസ്ഥാൻ ഭീഷണി

ഹ​ർ​ദീ​പ് സി​ങ് നി​ജ്ജ​റി​ന്‍റെ കൊ​ല​യ്ക്ക് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് ആ​രോ​പി​ച്ച് ടൊ​റ​ന്‍റോ​യി​ലെ ഭാ​ര​ത് മാ​താ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​യ​ത​ന്ത്ര​പ്ര​തി​നി​ധികളുടെ ചിത്രം പതിച്ച പോസ്റ്റർ സ്ഥാപിച്ചു
ക്യാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഖാലിസ്ഥാൻ ഭീഷണി

ടൊ​റ​ന്‍റോ: യു​എ​സി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന് തീ​വ​ച്ച​തി​നു പി​ന്നാ​ലെ ക്യാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രേ ഭീ​ഷ​ണി​യു​മാ​യി ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ. ഖാ​ലി​സ്ഥാ​ൻ നേ​താ​വ് ഹ​ർ​ദീ​പ് സി​ങ് നി​ജ്ജ​റി​ന്‍റെ കൊ​ല​യ്ക്ക് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് ആ​രോ​പി​ച്ച് ടൊ​റ​ന്‍റോ​യി​ലെ ഭാ​ര​ത് മാ​താ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളു​ടെ ചി​ത്രം പ​തി​ച്ച പോ​സ്റ്റ​ർ സ്ഥാ​പി​ച്ചു. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളാ​ണ് ഇ​തു നീ​ക്കം ചെ​യ്ത​ത്.

ടൊ​റ​ന്‍റോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ‌​സു​ലേ​റ്റി​ലേ​ക്ക് ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല ഗ്രൂ​പ്പു​ക​ൾ റാ​ലി ന​ട​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പാ​ണ് പോ​സ്റ്റ​ർ പ​തി​ച്ചു ഭീ​ഷ​ണി. ക്യാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മി​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ വ​ർ​മ, ടൊ​റ​ന്‍റോ കോ​ൺ​സു​ൽ ജ​ന​റ​ൽ അ​പൂ​ർ​വ ശ്രീ​വാ​സ്ത​വ, വാ​ൻ​കൂ​വ​ർ കോ​ൺ​സു​ൽ ജ​ന​റ​ൽ മ​നീ​ഷ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് നി​ജ്ജ​റി​ന്‍റെ കൊ​ല​യ്ക്ക് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഉ​യ​ർ​ത്തി​യ​ത്.

ഖാ​ലി​സ്ഥാ​ൻ ടൈ​ഗ​ർ ഫോ​ഴ്സ് ത​ല​വ​നാ​യി​രു​ന്ന നി​ജ്ജ​ർ ക്യാ​ന​ഡ​യി​ലെ സ​റെ​യി​ൽ ഗു​രു​നാ​നാ​ക് സി​ഖ് ഗു​രു​ദ്വാ​ര​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞ 19നാ​ണ് അ​ജ്ഞാ​ത​രാ​യ ര​ണ്ട് അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. പ്ര​തി​ക​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​ണു നി​ജ്ജ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാണ് ഖാലിസ്ഥാന്‍വാദികളുടെ ആരോപണം.

യു​കെ, ക്യാ​ന​ഡ, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കെ​തി​രേ അ​ടു​ത്തി​ടെ പ​ല​ത​വ​ണ ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ക്ര​മ​ണം തു​ട​രു​ന്ന​ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​മു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com