ഖമനേയിയുടെ മരണം; പാക്കിസ്ഥാനിൽ സംഘർഷം

പാക് ഭരണകൂടം അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
Khamenei's death; tension in Pakistan

ഖമനേയിയുടെ മരണം; പാക്കിസ്ഥാനിൽ സംഘർഷം

Updated on

ഇസ്ലാമാബാദ്: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വധത്തെ തുടർന്ന് പാക്കിസ്ഥാൻ പ്രതിഷേധം രൂക്ഷമാകുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഷിയാ വിഭാഗക്കാർ നടത്തുന്ന വൻ പ്രതിഷേധത്തെ തുടർന്ന് പാക് ഭരണകൂടം അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കറാച്ചി മുതൽ ഗിൽഗിത്-ബാൾട്ടിസ്ഥാൻ വരെ വൻ പ്രതിഷേധമാണ് നടക്കുന്നത്.

സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കറാച്ചിയിൽ കലാപകാരികൾക്കെതിരായ പൊലീസ് നടപടിയിൽ 22 പേരാണ് കൊല്ലപ്പെട്ടത്. മേഖലയിലെ അപ്രതീക്ഷിത സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും, പാക്സ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും നേരത്തെ നിശ്ചയിച്ചിരുന്ന റഷ്യൻ സന്ദർശനം റദ്ദാക്കി.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതയോഗം ചേർന്നു. സൈനിക മേധാവി അസിം മുനീർ റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ ജനറൽമാരുടെ രഹസ്യയോഗം വിളിക്കുകയും നാവിക-വ്യോമ സേനകളോട് സജ്ജരായിരിക്കാൻ നിർദേശിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com