"സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചു വിടാൻ ഇന്ത‍്യ ഏതു നിർമിതി ഉണ്ടാക്കിയാലും തകർക്കും": ഖവാജ ആസിഫ്

പാക്കിസ്ഥാന്‍റെ ജലം വഴിതിരിച്ചു വിടുന്നത് ആക്രമണത്തിന്‍റെ മുഖമായി കാണുമെന്നും ഖവാജ ആസിഫ് പറഞ്ഞു
destroy any structure India builds to divert water from the Indus River says pakistan defence minister Khawaja Asif

ഖവാജ ആസിഫ്

Updated on

ഇസ്‌ലാമാബാദ്: പ്രകോപനപരമായ പരാമർശങ്ങൾ ആവർത്തിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചു വിടാൻ വേണ്ടി ഇന്ത‍്യ ഏതു നിർമിതിയുണ്ടാക്കിയാലും തകർത്തു കളയുമെന്ന് ഖവാജ ആസിഫ് പറഞ്ഞു. പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇരു രാജ‍്യങ്ങൾക്കുമിടയിലെ ബന്ധം വഷളായ സാഹചര‍്യത്തിലാണ് ഭീഷണിയുമായി ഖവാജ ആസിഫ് രംഗത്തെത്തിയിരിക്കുന്നത്.

പാക്കിസ്ഥാന്‍റെ ജലം വഴിതിരിച്ചു വിടുന്നത് ആക്രമണത്തിന്‍റെ മുഖമായി കാണുമെന്നും ഖവാജ ആസിഫ് പറഞ്ഞു. സിന്ധു നദി തടത്തിൽ അണക്കെട്ടുകൾ നിർമിക്കാൻ ഇന്ത‍്യ ശ്രമിച്ചാൽ പാക്കിസ്ഥാന്‍റെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ‍്യത്തിന് അത്തരത്തിൽ ഇന്ത‍്യ ശ്രമം നടത്തിയാൽ നശിപ്പിച്ച് കളയുമെന്നാണ് ഖവാജ ആസിഫ് പ്രതികരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com