ഇന്ത‍്യ പിന്മാറിയാൽ ആക്രമണം അവസാനിപ്പിക്കാമെന്ന് പാക് പ്രതിരോധ മന്ത്രി

ഇന്ത‍്യക്കെതിരേ ശത്രുതാപരമായ നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഖവാജ ആസിഫ് പറഞ്ഞു
pakistan ready to refrain from military if india withdraws from attack

ഖവാജ ആസിഫ്

Updated on

ലാഹോർ: പാക്കിസ്ഥാനിലും, പാക് അധീന കശ്മീരിലും ഇന്ത‍്യ നടത്തിയ പ്രത‍്യാക്രമണത്തിൽ പ്രതികരിച്ച് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സൈനിക നടപടികളിൽ നിന്നും ഇന്ത‍്യ പിന്മാറിയാൽ സംഘർഷം അവസാനിപ്പിക്കാൻ തങ്ങൾ ത‍യാറാണെന്നും ആക്രമണം നിർത്താമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത‍്യക്കെതിരേ ശത്രുതാപരമായ നടപടികളൊന്നും സ്വീകരിക്കില്ല. ഇത് ഞങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു'. അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് ഖവാജ ആസിഫ് ഈ കാര‍്യം വ‍്യക്തമാക്കിയത്.

അതേസമയം ഭീകരാക്രമണത്തിൽ 70 ഭീകരരെ വധിച്ചുവെന്നാണ് സൈന‍്യം അറിയിച്ചത്. ജെയ്ഷെ- ഇ- മുഹമ്മദും ലഷ്കർ-ഇ-തൊയ്ബയും ഭീകരാക്രമണത്തിനായി ഉപയോഗിച്ചിരുന്ന ഒമ്പത് കേന്ദ്രങ്ങൾ ലക്ഷ‍്യമിട്ടയിരുന്നു ഇന്ത‍്യയുടെ പ്രത‍്യാക്രമണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com