യുഎസിൽ ഇന്ത്യൻ വംശജ വെടിയേറ്റു കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടത് ഗുജറാത്തിലെ മെഹ്സാന ജില്ലക്കാരി മേഘ്നാബെൻ പട്ടേൽ എന്ന 45കാരി, കൊലപാതകം വെർജീനിയയിലെ സൂപ്പർമാർക്കറ്റിൽ വച്ച്
From CCTV footage of the shooting and murder

വെടിവയ്പിന്‍റെയും കൊലപാതകത്തിന്‍റെയും സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

Updated on

വെർജീനിയ: അക്രമിയുടെ വെടിയേറ്റ് യുഎസിലെ വെർജീനിയയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. വെർജീനിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ വച്ചായിരുന്നു കൊലപാതകം. ഇവിടെ കവർച്ച നടത്താനെത്തിയ പ്രതി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ഈ മാസം 23നായിരുന്നു സംഭവം.

ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ബിജാപ്പൂർ സ്വദേശിനിയായ മേഘ്നാബെൻ പട്ടേൽ(45) ആണ് കൊല്ലപ്പെട്ടത്. വെടിവയ്പിന്‍റെയും കൊലപാതകത്തിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. സംഭവത്തിൽ വെർജീനിയ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതായി വാർത്തകൾ പുറത്തു വന്നു. മേഘ്നയുടെ ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മക്കൾ നക്ഷി ബെൻ, സ്മിത്ത്.

logo
Metro Vaartha
www.metrovaartha.com