
ആയത്തുല്ല അലി ഖമീനി, ഇസ്രായേൽ കാറ്റ്‌സ
ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിക്ക് ഇസ്രയേലിന്‍റെ പരസ്യമായ വധ ഭീഷണി. ഖമീനിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ.
ഖമീനിയുടെ ലക്ഷ്യം സാധാരണക്കാരണെന്നും കാറ്റ്‌സ് ആരോപിച്ചു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് പ്രതികരണം.
ബീർഷെബയിലെ സോറോക്ക ആശുപത്രിയിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഇറാനിലെ ഫോർഡോ ആണവകേന്ദ്രം ആക്രമിക്കാൻ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയായിരുന്നു ഇത്. ആക്രമണത്തിൽ സോറോക്കോ ആശുപത്രിയിലെ 40 ഓളം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.