പട്ടാഭിഷേകം പ്രൗഢം; ജനങ്ങളെ അഭിവാദ്യം ചെയ്ത് രാജാവും രാജ്ഞിയും

ആയിരക്കണക്കിനു പേരാണ് രാജാവിനെ ഒരു നോക്കു കാണാനായി കൊട്ടാരത്തിനു മുന്നിൽ തടിച്ചു കൂടിയിരുന്നത്
പട്ടാഭിഷേകം പ്രൗഢം;
ജനങ്ങളെ അഭിവാദ്യം ചെയ്ത് രാജാവും രാജ്ഞിയും
Updated on

ലണ്ടൻ: കിരീടധാരണത്തിനു ശേഷം ബക്കിങ്ഹാം കൊട്ടാരത്തിന്‍റെ മട്ടുപ്പാവിൽ നിന്ന് ജനങ്ങൾക്കു നേരെ കൈകൾ വീശി ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും. ആയിരക്കണക്കിനു പേരാണ് രാജാവിനെ ഒരു നോക്കു കാണാനായി കൊട്ടാരത്തിനു മുന്നിൽ തടിച്ചു കൂടിയിരുന്നത്.

കിരീടാവകാശി കൂടിയായ മകൻ വില്യം, പത്നി കാതറിൻ, മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരും കിരീടമണിഞ്ഞെത്തിയ രാജാവിനും രാജ്ഞിയ്ക്കുമൊപ്പം പ്രജകളെ അഭിവാദ്യം ചെയ്തു. മഴയെ പോലും കൂസാതെ നിരവധി പേരാണ് മണിക്കൂറുകൾക്കു മുൻപേ കൊട്ടാരത്തിനു മുന്നിൽ ഇടം പിടിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com