ഇന്ത്യൻ നഴ്സുമാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ബ്രിട്ടീഷ് രാജാവ്

ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ, കെനിയ എന്നീ രാജ്യങ്ങളിലെയും നഴ്സുമാർ ആഘോഷത്തിൽ പങ്കെടുത്തു
ചാൾസ് മൂന്നാമൻ  നഴ്സുമാർക്കൊപ്പം
ചാൾസ് മൂന്നാമൻ നഴ്സുമാർക്കൊപ്പം

ലണ്ടൻ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ നഴ്സുമാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ബക്കിങ് ഹാം കൊട്ടാരത്തിലാണ് മറ്റ് രാജ്യങ്ങളിലെ നഴ്സുമാർക്കൊപ്പം ചാൾസ് എഴുപത്തഞ്ചാം പിറന്നാൾ ആഘോഷിച്ചത്. ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ, കെനിയ എന്നീ രാജ്യങ്ങളിലെയും നഴ്സുമാർ ആഘോഷത്തിൽ പങ്കെടുത്തു. 400 നഴ്സുമാരും മിഡ് വൈഫുകളുമാണ് ആഘോഷത്തിൽ ക്ഷണിക്കപ്പെട്ടിരുന്നത്.

രാജാവിന്‍റെ പിറന്നാൾ പ്രമാണിച്ച് ലണ്ടനിൽ വിവിധയിടങ്ങളിൽ ഗൺ സല്യൂട്ടുകൾ നടത്തി. പിറന്നാൾ ദിനത്തിൽ നിരവധി പരിപാടികളിലാണ് രാജാവ് പങ്കെടുത്തത്. രാജ്ഞി കാമിലക്കൊപ്പം ഓക്സ്ഫോർഡ്ഷയറിലെ പ്രളയ ബാധിക പ്രദേശങ്ങൾ സന്ദർശിച്ച ചാൾസ് കൊറണേഷൻ ഫൂഡ് പ്രോജക്റ്റിനു തുടക്കം കുറിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com