ചാൾസ് രാജാവിനെ കൈയിലെടുത്ത ഇന്ത്യൻ പാചകകാരി | Video

റമദാന് മുന്‍പുള്ള ഒത്തുചേരല്‍ സല്‍ക്കാരത്തിനുള്ള ഒരുക്കത്തിലാണ് ചാള്‍സ് രാജകുമാരന്‍ എത്തിയത്.

ഭക്ഷണം പാകം ചെയ്തു നൽകി ചാൾസ് രാജാവിനെ കൈയിലെടുത്ത ഒരു ഇന്ത്യൻ പാചക കാരിയുണ്ട്. അസ്മ ഖാൻ ! അറിയപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യൻ പാചകക്കാരിയും എഴുത്തുകാരിയുമാണ് അസ്മ. പ്രശസ്തമായ ലണ്ടൻ റസ്റ്റോറന്‍റായ ഡാർജിലിംഗ് എക്സ്പ്രസിന്‍റെ സ്ഥാപക കൂടെയാണ് അസ്മ.

അടുത്തിടെയാണ് ചാൾസ് രാജാവിനേയും, രാജ്ഞി കാമിലയേയും തന്‍റെ വിഭവസമൃദ്ധമായ ഭക്ഷണത്തിന്‍റെ സ്വാദ് അറിയിക്കാൻ ആസ്മയക്ക് സാധിച്ചു. അസ്മയുടെ ഡാര്‍ജിലിങ് എക്‌സ്പ്രസ് എന്ന റെസ്റ്റോറന്‍റിലേക്കാണ് ചാള്‍സ് രാജാവ് രാജ്ഞിയും എത്തിയത്. ഇരുവരും ബിരിയാണി ആസ്വദിച്ചു കഴിക്കുന്ന വീഡിയോ അസ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. റമദാന് മുന്‍പുള്ള ഒത്തുചേരല്‍ സല്‍ക്കാരത്തിനുള്ള ഒരുക്കത്തിലാണ് ചാള്‍സ് രാജകുമാരന്‍ എത്തിയത്.

കൊല്‍ക്കത്തയില്‍ വേരുകള്‍ ഉള്ള ബ്രിട്ടീഷ് ഇന്ത്യന്‍ ഷെഫാണ് അസ്മ ഖാന്‍. ജനപ്രിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ ഷെഫ്സ് ടേബിളിൽ പങ്കെടുത്ത ആദ്യത്തെ ബ്രിട്ടീഷ് ഷെഫായി 2019ൽ അസ്മയ്ക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിരുന്നു. 2024ലെ ടൈം മാഗസിന്‍റെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി അസ്മ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com