നോർവേ രാജാവ് ഗുരുതരാവസ്ഥയിൽ; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി കിരീടാവകാശി

രാജ്ഞിയും മകനും ഉൾപ്പെടെയുള്ള രാജകുടുംബം ഓസ്‌ലോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
King of Norway in serious condition; Crown Prince cancels engagements

ഹറാൾഡ് അഞ്ചാമൻ

Updated on

നോർവേയിലെ രാജാവ് ഹറാൾഡ് അഞ്ചാമന്‍റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. 89 വയസുള്ള ഹെറാൾഡിലെ ഓഗസ്റ്റ് 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ ബാക്റ്റീരിയൽ അണുബാധ മൂലമാണ് അദ്ദേഹം ചികിത്സ തേടിയത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ കിരീടാവകാശിയായ ഹാക്കോൺ, ഹറാൾഡിന്‍റെ ഭാര്യയും രാജ്ഞിയുമായ സോൻജ എന്നിവർ മുൻകൂട്ടി തീരുമാനിച്ചിരുന്ന പരിപാടികൾ റദ്ദാക്കിയതായി കൊട്ടാരം സ്ഥിരീകരിച്ചു. രാജ്ഞിയും മകനും ഉൾപ്പെടെയുള്ള രാജകുടുംബം ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

1991ലാണ് ഹറാൾഡ് നോർവേ രാജാവായി അധികാരമേറ്റെടുത്തത്. യൂറോപ്പിലെ ഏറ്റവും പ്രായമേറിയ രാജഭരണാധികാരിയാണ് ഹറാൾഡ്.

പ്രായാധിക്യം മൂലം താൻ ഔദ്യോഗിക ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കുകയാണെന്ന് ഹറാൾഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ ജീവിതാന്ത്യം വരെ രാജാവായിരിക്കുമെന്ന സത്യപ്രതിജ്ഞയെ മാനിച്ച് അധികാരത്യാഗം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹറാൾഡിന് മാർത്ത ലൂയീസ് എന്നൊരു മകൾ കൂടിയുണ്ട്.

logo
Metro Vaartha
www.metrovaartha.com