

വെനിസ്വേലൻ പ്രതിസന്ധികളിൽ ഇന്ത്യ ആശങ്കാകുലർ: ജയശങ്കർ
file photo
ലക്സംബർഗ്: വെനിസ്വേലയിലെ നിലവിലെ സ്ഥിതിഗതികളിൽ ഇന്ത്യ കടുത്ത ആശങ്കയിലാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ലക്സംബർഗിലേയ്ക്കുള്ള ഔദ്യോഗിഗ സന്ദർശന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.വെനിസ്വേലൻ ജനതയുടെ താൽപര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ എല്ലാ കക്ഷികളും ചർച്ച ചെയ്തു തീരുമാനം കൈക്കൊള്ളണമെന്ന് ജയശങ്കർ അഭ്യർഥിച്ചു.
വെനിസ്വേലൻ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. ഇന്ത്യ വർഷങ്ങളായ വളരെ നല്ല ബന്ധം പുലർത്തുന്ന ഒരു രാജ്യമാണ് വെനിസ്വേല. അവിടെ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്നതായും ജയശങ്കർ കൂട്ടിച്ചേർത്തു.