കുവൈറ്റ് ദുരന്തം: ഭിത്തികൾ നിർമിച്ചത് തീപിടിക്കുന്ന വസ്തു ഉപയോഗിച്ച്, അപകട കാരണം ഷോർട്ട് സർക്യൂട്ട്

കോണിപ്പടിയിലേക്ക് ഓടിയ തൊഴിലാളികൾ കാഴ്ച മറഞ്ഞു വീണും പുക ശ്വസിച്ചുമാണു മരിച്ചത്
കുവൈറ്റ് ദുരന്തം: ഭിത്തികൾ നിർമിച്ചത് തീപിടിക്കുന്ന വസ്തു ഉപയോഗിച്ച്, അപകട കാരണം ഷോർട്ട് സർക്യൂട്ട്
kuwait fire attack
Updated on

കുവൈറ്റ് സിറ്റി: തൊഴിലാളികളുടെ കൂട്ടമരണത്തിലേക്കു നയിച്ച തീപിടിത്തത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് കുവൈറ്റ് അന്വേഷണം തുടങ്ങി.

പാർപ്പിട സമുച്ചയത്തിലെ കാവൽക്കാരനായ ഈജിപ്ഷ്യൻ പൗരന്‍റെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ പാചകവാതകം ചോർന്നതാണു കാരണമെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു വഴിവച്ചതെന്നും പറയപ്പെടുന്നു.

അപ്പാർട്ട്മെന്‍റിൽ മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ച വസ്തു തീപിടിക്കുന്നതായിരുന്നെന്ന് കുവൈറ്റ് അഗ്നി രക്ഷാ വിഭാഗം മേധാവി കേണൽ സയീദ് അൽ മൂസാവി പറഞ്ഞു. ഇത് കെട്ടിടത്തിലാകെ കറുത്ത പുകയുണ്ടാക്കി. കോണിപ്പടിയിലേക്ക് ഓടിയ തൊഴിലാളികൾ കാഴ്ച മറഞ്ഞു വീണും പുക ശ്വസിച്ചുമാണു മരിച്ചത്. ടെറസിലേക്കുള്ള വാതിൽ പൂട്ടിയിട്ടിരുന്നു. അതിനാൽ ആർക്കും ഇവിടേക്ക് രക്ഷപെടാനായില്ലെന്നും മൂസാവി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com