ഇറാന്‍റെ മാറ്റങ്ങൾ വിശ്വസനീയമാണോ എന്നു നിരീക്ഷിച്ച ശേഷം മാത്രം ഉപരോധം നീക്കൽ

നിർണായക കരാറിനിടെ കനത്ത മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ
Sanctions to be lifted only after observing whether Iran's changes are credible: European Commission President Ursula von der Leyen

ഇറാന്‍റെ മാറ്റങ്ങൾ വിശ്വസനീയമാണോ എന്നു നിരീക്ഷിച്ച ശേഷം മാത്രം ഉപരോധം നീക്കൽ:യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയൻ

Updated on

ബ്രസൽസ്: അമെരിക്കയുമായുള്ള സമാധാന കരാറിനു പിന്നാലെ ഇറാനു മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടയിൽ നിലപാട് കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ.

ഇറാൻ തങ്ങളുടെ നിലപാടുകളിലും പ്രവർത്തനങ്ങളിലും യഥാർഥ മാറ്റം വരുത്താതെ ഒരു കാരണവശാലും ഉപരോധങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കില്ലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയൻ വ്യക്തമാക്കി.

ഇറാനു മേലുള്ള ഉപരോധങ്ങൾ നീക്കുന്നതിൽ യൂറോപ്യൻ യൂണിയന്‍റെ സമീപനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.

“ഭൂമിയിൽ പ്രകടമായതും യഥാർത്ഥവുമായ മാറ്റങ്ങൾ ഉണ്ടാകുക എന്നതാണ് ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ അടിസ്ഥാന തത്വം. അത് സംഭവിക്കാതെ ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല,” ഉർസുല വോൺ ഡെർ ലെയൻ പറഞ്ഞു.

ഇറാന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന മാറ്റങ്ങൾ വിശ്വസനീയവും അന്താരാഷ്ട്ര തലത്തിൽ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്താൻ സാധിക്കുന്നതും ആണെങ്കിൽ മാത്രമേ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കുകയുള്ളൂ.

ഇറാനിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ , കൂട്ട നശീകരണ ആയുധങ്ങളുടെ നിർമാണം, ആണവ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് യൂറോപ്യൻ യൂണിയൻ ഇറാന് മേൽ കർശന നിയന്ത്രണങ്ങളും ഉപരോധങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com