വിമാനത്തിന്‍റെ ചക്രം ഊരിത്തെറിച്ചു!

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 206 പേരുമായി യാത്ര പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ്
United Airlines takes off with 206 people on board after narrowly escaping disaster

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 206 പേരുമായി യാത്ര പുറപ്പെട്ടയുണൈറ്റഡ് എയർലൈൻസ്

FILE PHOTO

Updated on

ഒർലാന്‍റോ: അമെരിക്കയിലെ ഒർലാന്‍റോ വിമാനത്താവളത്തിൽ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുണൈറ്റഡ് എയർലൈൻസ് വിമാനം. 200 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്ന എയർബസ് 321 വിമാനത്തിന്‍റെ മുൻവശത്തെ രണ്ടു ചക്രങ്ങളിൽ ഒന്ന് ഊരിത്തെറിക്കുകയായിരുന്നു.

റൺവേയിൽ നിന്നു വിമാനം തെന്നിമാറിയെങ്കിലും നിയന്ത്രണം നഷ്ടപ്പെടാതെ നിർത്താൻ പൈലറ്റുമാർക്ക് സാധിച്ചതോടെയാണ് വൻ അപകടം ഒഴിവായത്. അപകടത്തെ തുടർന്ന് റൺവേയിൽ വിമാനം നിർത്തി. യാത്രക്കാരെ അടിയന്തിരമായി പുറത്തിറക്കി.

വിമാനം ലാന്‍ഡ് ചെയ്യുന്നതിന്‍റെയും ചക്രം ഊരിത്തെറിച്ച് പോകുന്നതിന്‍റെയും ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ വിമാനത്തിനോ ഇതിൽ ഉണ്ടായിരുന്ന ജീവനക്കാർക്കോ യാത്രക്കാർക്കോ യാതൊന്നും സംഭവിച്ചില്ല.

എന്നാൽ ചക്രം ഊരിത്തെറിക്കാൻ ഉള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ പുറത്തിറക്കി ബസിൽ വിമാനത്താവളത്തിലേയ്ക്ക് മാറ്റിയ ശേഷം വിദഗ്ധരുടെ നേതൃത്വത്തിൽ റൺവേയിൽ നിന്നും വിമാനത്തെ മാറ്റി. സാങ്കേതിക തകരാർ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. കാലാവസ്ഥയാകാം അപകടത്തിലേയ്ക്ക് നയിച്ച കാരണമെന്ന് കരുതുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com