ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി

നിലവിലെ അവസ്ഥകളെ കുറിച്ച് വിശദമായ ചർച്ച നടത്തിയെന്നും ഇനിയും ചർച്ചകൾ തുടരുമെന്നും ജയശങ്കർ
Indian Foreign Minister holds talks with Iranian Foreign Minister

ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി

file photo

Updated on

ന്യൂഡൽഹി: ഇറാനും ഇസ്രേയലും തമ്മിലുള്ള സംഘർഷം പത്തു ദിവസത്തിലധികമായി തുടരുന്ന പശ്ചാത്തലത്തിൽ ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ചർച്ച നടത്തി.

നിലവിലെ അവസ്ഥകളെ കുറിച്ച് വിശദമായ ചർച്ച നടത്തിയെന്നും ഇനിയും ചർച്ചകൾ തുടരുമെന്നും ജയശങ്കർ സമൂഹ മാധ്യമത്തിൽ കുറിച്ചു. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാനുമായി വിവിധ രാഷ്ട്രങ്ങൾ ചർച്ച നടത്തി വരികയാണ്. കഴിഞ്ഞ ദിവസം തുർക്കി പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഇറാനുമായി ചർച്ച നടത്തിയിരുന്നു. ഇസ്രയേലും അമെരിക്കയും ഇറാനും തമ്മിലുളള ചർച്ചകൾ തുടരണമെന്നും സംഘർഷം അവസാനിപ്പിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com