ഹമാസിനെ നിരായുധീകരിക്കാൻ പുതിയ അന്താരാഷ്ട്ര സുരക്ഷാ സേന: ജെഡി വാൻസ്

വെസ്റ്റ് ബാങ്ക് ഇസ്രയേൽ കൂട്ടിച്ചേർക്കാൻ പോകുന്നില്ല, അതാണ് യുഎസിന്‍റ നയം എന്നും വാൻസ് വ്യക്തമാക്കി
 JD Vance

ജെഡി വാൻസ്

AFP

Updated on

പുതിയ അന്താരാഷ്ട്ര സുരക്ഷാ സേന ഇപ്പോൾ ഹമാസിനെ നിരായുധീകരിക്കുന്നതിൽ നേതൃത്വം വഹിക്കാൻ പോകുന്നു എന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്. രണ്ടു ദിവസത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു വാൻസ്. ഹമാസിനെ നിരായുധീകരിക്കുന്നതിന് കുറച്ചു സമയമെടുക്കുമെന്നും അത് ആ അന്താരാഷ്ട്ര സേനയുടെ ഘടനയെ ആശ്രയിച്ചിരിക്കുമെന്നും വാൻസ് കൂട്ടിച്ചേർത്തു. ഇതിന്‍റെ വിജയം അതിൽ യഥാർഥത്തിൽ ഏതു ശക്തികളാണ് സഹകരിക്കുന്നത്, സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നമുക്ക് എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്നീ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും വാൻസ് പറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്ക് ഇസ്രയേലിനോടു കൂട്ടിച്ചേർക്കുന്നതിനെ കുറിച്ചുള്ള നെസെറ്റിന്‍റെ പ്രാഥമിക വോട്ട് തന്നെ വ്രണപ്പെടുത്തിയെന്നും അത് വലിയൊരു മണ്ടത്തരമായിരുന്നു എന്നും പറഞ്ഞു. വിചിത്രമായ ആ വോട്ട് തനിക്ക് ഒരു തരം ആശയക്കുഴപ്പമുണ്ടാക്കി എന്നും പൂർണമായും പ്രതീകാത്മകമാണ് എന്നും വാൻസ് വ്യക്തമാക്കി. വലിയ മണ്ടത്തരമായ ഒരു രാഷ്ട്രീയ സ്റ്റണ്ട് എന്നാണ് വാൻസ് ഒക്റ്റോബർ 22ലെ വെസ്റ്റ്ബാങ്ക് പരമാധികാരത്തിനായുള്ള പ്രാഥമിക വോട്ടിനെ വിശേഷിപ്പിച്ചത്.

വെസ്റ്റ് ബാങ്ക് ഇസ്രയേൽ കൂട്ടിച്ചേർക്കാൻ പോകുന്നില്ല, അതാണ് യുഎസിന്‍റ നയം എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഗാസയിൽ സമാധാനം നിലനിൽക്കുന്നുണ്ടെന്നും രണ്ടു വർഷത്തെ യുദ്ധത്തിലായിരിക്കുന്ന രണ്ടു രാജ്യങ്ങൾ തമ്മിൽ വെടിനിർത്തൽ കരാർ വന്നതിനു ശേഷമുള്ള ചില അപവാദങ്ങൾ മാത്രമേ ഇപ്പോഴുള്ളു എന്നും ഗാസയിൽ ദീർഘകാല സമാധാനം പുലരാൻ എന്തു ചെയ്യണമെന്നാണ് തങ്ങൾ ചിന്തിക്കുന്നതെന്നും വാൻസ് മാധ്യമങ്ങളോട് വിശദമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com