

വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം/
റിച്ചാർഡ് എ. ക്ലാർക്ക്
അൽ ഖ്വയ്ദയ്ക്കെതിരായ തന്ത്രം ഫലപ്രദമാകാൻ ഏകദേശം മൂന്നു വർഷമെടുക്കുമെന്നാണ് കോണ്ടലീസ റൈസ് കരുതിയിരുന്നത്. അതു കൊണ്ട് ക്ലാർക്കിന്‍റെ മുന്നറിയിപ്പ് റൈസ് വേണ്ട രീതിയിൽ പരിഗണിച്ചില്ല. എന്നാൽഅതിനു മുമ്പേ, ക്ലാർക്കിന്‍റെ മുന്നറിയിപ്പിനു മൂന്നു മാസത്തിനു ശേഷം അൽ ഖ്വയ്ദ യുഎസിൽ ആക്രമണം നടത്തുകയും ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച 9/11 ദുരന്തത്തിന് വഴിയൊരുക്കുകയും ചെയ്തു.
വാഷിങ്ടൺ: 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിന് ഒരാഴ്ച മുമ്പ് അൽഖ്വയ്ദയുടെ ഭീഷണിയെ കുറിച്ച് വൈറ്റ് ഹൗസിനു മുന്നറിയിപ്പു ലഭിച്ചിരുന്നതായി റിപ്പോർട്ട്. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കോണ്ടലീസ റൈസിനോട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ റിച്ചാർഡ് എ. ക്ലാർക്ക് അൽഖ്വയ്ദയെ നേരിടുന്നതിൽ അമെരിക്ക ഗൗരവമുള്ള സമീപനം സ്വീകരിക്കുന്നുണ്ടോ എന്നു ചോദിച്ചിരുന്നു. 9/11 ആക്രമണത്തിന് ഒരാഴ്ച മുന്‍പ് പ്രസിഡന്‍റ് ജോർജ് ഡബ്ല്യു. ബുഷ് വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അൽ ഖ്വയ്ദയെ കുറിച്ചു ചർച്ച നടത്തിയിരുന്നു. അൽ ഖ്വയ്ദ അമെരിക്കയ്ക്കു വലിയ ഭീഷണിയാണോ എന്നതായിരുന്നു ആ യോഗത്തിലെ പ്രധാന വിഷയം.
യോഗത്തിൽ പങ്കെടുത്ത ക്ലാർക്ക് റൈസിന് അയച്ച വ്യക്തിഗത കുറിപ്പിലാണ് സംഘടന അമെരിക്കക്കാരെ കൊല്ലാൻ മടിക്കാത്ത ശക്തിയാണെന്ന് മുന്നറിയിപ്പ് നൽകിയത്. 2000 ഒക്റ്റോബറിൽ യെമനിലെ യുഎസ്എസ് കോൾ ആക്രമണത്തിൽ 17 അമെരിക്കക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ അൽ ഖ്വയ്ദയ്ക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള പദ്ധതി ക്ലാർക്ക് തയാറാക്കി വരികയായിരുന്നു. 2001 ജനുവരിയിൽ റൈസിന് നൽകിയ മെമ്മോയിൽ അൽ ഖ്വയ്ദയെ സംഘടിതമായ ശക്തി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമെരിക്ക തിരിച്ചടിക്കാതിരുന്നാൽ അൽ ഖ്വയ്ദയ്ക്കും താലിബാനും കൂടുതൽ ആത്മ വിശ്വാസം നൽകുമെന്നും ക്ലാർക്ക് മുന്നറിയിപ്പു നൽകി.
അൽ ഖ്വയ്ദയുടെ ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട് ഭാവിയിൽ വിവിധ രാജ്യങ്ങളിലായി നൂറു കണക്കിന് അമെരിക്കക്കാർ കൊല്ലപ്പെട്ടാൽ നേരത്തെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടിയിരുന്നതെന്ന് അന്ന് തീരുമാനമെടുക്കുന്നവർ ചിന്തിക്കേണ്ടി വരുമെന്നു കൂടി ക്ലാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു.
അഫ്ഗാനിസ്ഥാന്‍റെ പ്രാധാന്യം കുറച്ചു കാണുന്നതിന് പെന്‍റഗണിനെയും സിഐഎയെയും അദ്ദേഹം വിമർശിച്ചു. ഒപ്പംഅവരുടെ ഭരണസംവിധാനത്തെ ”നിഷ്‌ക്രിയ-ആക്രമണാത്മക പെരുമാറ്റത്തില്‍ പ്രാവീണ്യം നേടിയവര്‍” എന്ന രീതിയില്‍ വിശേഷിപ്പിക്കുകയും ചെയ്തു. ദേശീയ സുരക്ഷാ കൗണ്‍സിലില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ക്ലാര്‍ക്ക് താന്‍ നിര്‍ദേശിച്ച നടപടികള്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കാത്തതില്‍ നിരാശനായിരുന്നുവെന്നും അവര്‍ വിലയിരുത്തി.
അൽ ഖ്വയ്ദയ്ക്കെതിരായ തന്ത്രം ഫലപ്രദമാകാൻ ഏകദേശം മൂന്നു വർഷമെടുക്കുമെന്നാണ് കോണ്ടലീസ റൈസ് കരുതിയിരുന്നത്. അതു കൊണ്ട് ക്ലാർക്കിന്‍റെ മുന്നറിയിപ്പ് റൈസ് വേണ്ട രീതിയിൽ പരിഗണിച്ചില്ല. എന്നാൽ അതിനു മുമ്പേ, ക്ലാർക്കിന്‍റെ മുന്നറിയിപ്പിനു മൂന്നു മാസത്തിനു ശേഷം അൽ ഖ്വയ്ദ യുഎസിൽ ആക്രമണം നടത്തുകയും ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച 9/11 ദുരന്തത്തിന് വഴിയൊരുക്കുകയും ചെയ്തു.