അവസാനിപ്പിക്കാൻ പോകുന്നത് ഒമ്പതാമത്തെ യുദ്ധം

നൊബേൽ സമ്മാനം ലഭിക്കണമെന്ന അവകാശ വാദവുമായി ട്രംപ്
The ninth war between Russia and Ukraine is about to end: Trump

അവസാനിപ്പിക്കാൻ പോകുന്ന ഒൻപതാം യുദ്ധം റഷ്യയും യുക്രെയ്നും തമ്മിൽ: ട്രംപ് 

file photo

Updated on

വാഷിങ്ടൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഉൾപ്പടെ എട്ടു യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചു എന്നും ഒന്‍പതാമത്തെ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ പോകുകയാണെന്നും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് രംഗത്തു വന്ന ട്രംപ്, യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് തനിക്ക് നൊബേൽ സമ്മാനം നൽകണമെന്ന ആവശ്യവും മുന്നോട്ടു വച്ചു.

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ അമെരിക്ക ഇടപെട്ടു എന്ന അവകാശവാദം പലതവണ ഇന്ത്യ തള്ളിക്കളഞ്ഞതാണ്. എന്നാൽ വീണ്ടും ട്രംപ് ഈ അവകാശവാദത്തിൽ നിന്നും പിന്മാറാൻ തയാറായില്ല. അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്നാണ് ട്രംപിന്‍റെ നിലപാട്. അവസാനിപ്പിക്കാൻ പോകുന്ന ഒൻപതാം യുദ്ധം റഷ്യയും യുക്രെയ്നും തമ്മിലുള്ളതാണെന്നും ട്രംപ് വ്യക്തമാക്കി.

ഓരോ യുദ്ധം അവസാനിപ്പിക്കുമ്പോഴും നൊബേൽ പുരസ്കാരം ലഭിക്കുമെന്ന് അവർ പറയുമെന്നും എന്നാൽ യുദ്ധം അവസാനിപ്പിച്ചാൽ പിന്നീട് അക്കാര്യത്തിൽ ഒരു ചർച്ചയും ഉണ്ടാവുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചാൽ ട്രംപിന് നൊബേൽ സമ്മാനം ലഭിക്കുമെന്നാണ് ഇപ്പോൾ അവർ പറയുന്നത്. ഈ പറയുന്നവർ ഇതിനു മുമ്പ് എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചത് മറന്നു പോയോ എന്നും ട്രംപ് ചോദിച്ചു. നൊബേൽ സമ്മാനത്തിന് താൻ അർഹനാണന്നും അതിലുമുപരി ഈ യുദ്ധങ്ങളിൽ നഷ്ടപ്പെടുന്ന ജീവനുകളെ കുറിച്ചാണ് തന്‍റെ ആശങ്കയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com