ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ പടരുന്നു; 2 മണിക്കൂറിൽ 5000 ഏക്കറോളം കത്തിനശിച്ചു

രക്ഷാപ്രവര്‍ത്തനം തുടരുന്നു
L.A fire today: 50,000 under evacuation order
ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ പടരുന്നു; 2 മണിക്കൂറിൽ 5000 ഏക്കറോളം കത്തിനശിച്ചു
Updated on

വാഷിങ്ടൺ: ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ പടരുന്നു. ഏതാണ്ട് 2 മണിക്കൂറിൽ ലൊസാഞ്ചലസിന് വടക്കായി ഏകദേശം 5000 ഏക്കറോളം പ്രദേശത്തായി തീ പടർന്നു. അതിവേഗത്തിലാണ് ഈ പുതിയ കാട്ടുതീ പടരുന്നത് എന്നാണ് വിവരം. യുഎസ് സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു.

കസ്റ്റയ്ക്ക് തടാകത്തിനു സമീപത്തായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ വരണ്ട കാറ്റുള്ളതിനാൽ തീ നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാണ്. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19,000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ശക്തമായ വരണ്ട കാറ്റ് ഉള്ളതിനാല്‍ തെക്കൻ കാലിഫോർണിയയുടെ ഭൂരിഭാഗം പ്രദേശത്തും കാട്ടുതീ സാധ്യതാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഴിടത്തായാണ് ലൊസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തേത് വലിയ കാട്ടുതീയാണുള്ളത്. ഇവ ഇതുവരെ അണയ്ക്കാൻ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ പ്രദേശത്തു നിന്നും ഇതിനോടകം ഒഴിപ്പിച്ചു. ജനുവരി ഏഴിനാണ് ആദ്യമായി കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com