
സുഡാനിൽ ശക്തമായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമം പൂർണമായും ഇല്ലാതായി; 1,000 ത്തിലേറെ പേർ മരിച്ചു
ഖാർതും: ശക്തമായ മഴയെ തുടർന്ന് സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമം പൂർണമായും ഇല്ലാതായതായി റിപ്പോർട്ടുകൾ. 1000 ത്തിലേറെ പേർ ഈ അപകടത്തിൽ മരിച്ചതായാണ് വിവരം. സുഡാൻ ലിബറേഷൻ മൂവ്‌മെന്‍റ്/ആർമി തിങ്കളാഴ്ച രാത്രിയോടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
ഞായറാഴ്ചയാണ് അപകടം നടന്നതെന്നാണ് വിവരം. അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മാലിന്യകൂമ്പാരം പോലെ കൂടിക്കിടക്കുകയാണെന്നും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിന് സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര മാനുഷിക സംഘടനകളോടും സുഡാൻ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.