

ഷോയിബ് അക്തറിന്‍റെ സഹോദരന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്കർ ഭീകരർ; ദൃശ‍്യങ്ങൾ പുറത്ത്
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്‍റെ സഹോദരൻ ഷാഹിദ് അക്തറിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്കർ ഇ തൊയ്ബ ഭീകരർ.
മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ ഹാഫിസ് സയീദിന്‍റെ അടുത്ത അനുയായികൾ അടക്കമുള്ളവരാണ് ഇസ്‌ലാമാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് പുറത്തുവിട്ട വിഡിയോയിലാണ് ഇക്കാര‍്യങ്ങൾ പുറത്തായത്. പ്രാർഥനയ്ക്കായി ഭീകരർ വരി നിൽക്കുന്ന വിഡിയോ ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടർന്നാണ് ഷാഹിദ് അക്തർ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഭീകരർ ചടങ്ങിൽ പങ്കെടുത്തതിനെ പറ്റി ഷോയിബ് അക്തർ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.