

മക്രോണിനെ പ്രകീർത്തിച്ച് ഇന്ത്യ
file photo
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ നിബന്ധന ഒഴിവാക്കി നൽകുമെന്ന വാഗ്ദാനം പാലിച്ചിരിക്കുകയാണ്.
വിദേശ രാജ്യങ്ങളിലേയ്ക്കു ഫ്രാൻസ് വഴി പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് വലിയ സാമ്പത്തിക ലാഭവും യാത്രാ സൗകര്യവും നൽകുന്ന ആശ്വാസകരമായ നടപടിയാണ് ഇത്. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ ഫ്രാൻസിന്‍റെ ഈ നിലപാടിനെ സ്വാഗതം ചെയ്യുകയും പ്രസിഡന്‍റ് മക്രോണിനോടുള്ള ഇന്ത്യയുടെ നന്ദി അറിയിക്കുകയും ചെയ്തു.
വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ
file photo
അതിർത്തി കടന്നുള്ള കള്ളക്കടത്ത് തടയാൻ നേപ്പാൾ ഏർപ്പെടുത്തിയ പുതിയ നികുതി വ്യവസ്ഥകൾ ഇന്ത്യയുടെ നിരീക്ഷണത്തിലാണ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കുന്നതാണ് നേപ്പാളിന്‍റെ ഈ നീക്കമെന്ന ആശങ്ക വ്യാപാരികൾക്കിടയിലുണ്ട്.
എന്നാൽ വീട്ടുസാമഗ്രികളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് നേപ്പാൾ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടലുകൾ ഇന്ത്യ തുടരുകയാണ്
ഡോണൾഡ് ട്രംപ്
file photo
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം പാലിച്ച് വിദേശകാര്യ മന്ത്രാലയം. ട്രംപിന്‍റെ പ്രസ്താവനകൾ സംബന്ധിച്ച വാർത്തകൾ കണ്ടിരുന്നെങ്കിലും അതിൽ ഔദ്യോഗിക പ്രതികരണത്തിന് ഇല്ലെന്ന് വക്താവ് വ്യക്തമാക്കി.
നയതന്ത്ര തലത്തിൽ ഇത്തരത്തിലുള്ള പരാമർശങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ ഇന്ത്യ കൃത്യമായ ജാഗ്രത പുലർത്തുന്നുണ്ട്.