

ട്രംപിന്‍റെ പുതിയ ഗ്രീൻകാർഡ് നിയമത്തിനെതിരേ 22 സംസ്ഥാനങ്ങൾ
വാഷിങ്ടൺ: കുടിയേറ്റക്കാർക്ക് ഗ്രീൻകാർഡും വിസയും ലഭിക്കുന്നത് കൂടുതൽ ക്ളിഷ്ടതരമാക്കുന്ന പുതിയ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്‍റെ നിയമത്തിനെതിരേ 22 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും നിയമ നടപടി സ്വീകരിച്ചു.
സെപ്റ്റംബർ 18നു നിലവിൽ വരുന്ന ഈ നിയമപ്രകാരം ഫുഡ് അസിസ്റ്റൻസ്, മെഡികെയ്ഡ്, ഹൗസിങ് വൗച്ചറുകൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻകാർഡ് ലഭിക്കുന്നത് ബുദ്ധിമുട്ടാകും.
കോൺഗ്രസിന്‍റെ അനുമതിയില്ലാതെയാണ് ഡിഎച്ച്എസ് ഈ നിയമം കൊണ്ടുവന്നതെന്നും ഇത് ജനങ്ങളിൽ ഭീതി പരത്തുമെന്നും സംസ്ഥാനങ്ങൾ കോടതിയിൽ വാദിക്കുന്നു.
രാജ്യവ്യാപകമായി സംസ്ഥാനങ്ങൾക്ക് ഏകദേശം 405 കോടി ഡോളറിന്‍റെ ഫെഡറൽ ഫണ്ട് നഷ്ടപ്പെടാൻ ഈ നിയമം ഇടയാക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.