സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു

ഉത്തരവ് പ്രാബല്യത്തിൽ വന്നു
Lebanon bans pagers, walkie-talkies on flights out of Beirut after series of blasts
സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു
Updated on

ബെയ്റൂട്ട്: ലബനനിലെ ബെയ്‌റൂട്ട് അന്തർദേശിയ വിമാനത്താവളത്തിൽ നിന്നോ വിമാനത്താവളത്തിലേക്കോ യാത്ര ചെയ്യുന്നവർ പേജർ, വാക്കിടോക്കി എന്നിവ കൈവശം വെക്കാൻ പാടില്ലെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വന്നു. ഹിസ്ബുല്ലക്കെതിരായ പേജർ-വാക്കിടോക്കി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി അറിയിപ്പ് ഉണ്ടാകും വരെ നിരോധനം തുടരുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കി.

ചെക്ക് ഇൻ ബാഗേജിനും, ഹാൻഡ് ബാഗേജിനും, കാർഗോക്കും വിലക്ക് ബാധകമാണ്. ബെയ്‌റൂട്ടിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ യാത്രക്കാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com