പത്ത് ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ്

അമെരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുൻകൈ എടുത്തു നടത്തിയ നീക്കത്തോടുള്ള പ്രതികരണമാണിത്
Steve Witkoff, US Representative to the Middle East

അമെരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്

Updated on

ദോഹ: ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ട വെടിനിർത്തലിനായി അമെരിക്ക മുന്നോട്ടു വെച്ച നിർദേശത്തോട് അനുകൂലമായി പ്രതികരിച്ച് ഹമാസ്. ഇസ്രയേലിന്‍റെ കൈവശമുള്ള പലസ്തീനികളെ വിട്ടയച്ചാൽ ഹമാസ് തടവിലാക്കിയിട്ടുള്ള പത്ത് ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാമെന്നാണ് ഹമാസിന്‍റെ വാഗ്ദാനം.

അമെരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുൻകൈ എടുത്തു നടത്തിയ നീക്കത്തോടുള്ള പ്രതികരണമായാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇസ്രയേൽ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.

വെടിനിർത്തൽ എന്ന ആശയം ഏറെ പ്രാധാന്യമുള്ളതാണെങ്കിലും ഹമാസിനെ പൂർണമായി ഇല്ലാതാക്കണമെന്ന നിലപാടാണ് തങ്ങളുടേത് എന്നാണ് ഇസ്രയേൽ പറയുന്നത്. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നു പൂർണമായി പിൻമാറുന്നതു വരെ വെടിനിർത്തൽ തുടരുമെന്നാണ് ഹമാസിന്‍റെ വാഗ്ദാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com