ഗാസ യുദ്ധ വിരാമം: ട്രംപിനു നന്ദി പറഞ്ഞ് ഇസ്രയേലും ഹമാസും

72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈമാറണം എന്നതാണ് വ്യവസ്ഥ
 Israel and Hamas thank Trump

ട്രംപിനു നന്ദി പറഞ്ഞ് ഇസ്രയേലും ഹമാസും

file photo

Updated on

കെയ്റോ: വർഷങ്ങളായി ഗാസയിൽ തുടരുന്ന സംഘർഷത്തിന് അയവു വരുത്താൻ നിർണായക നീക്കം നടത്തുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു നന്ദി പറഞ്ഞ് ഇസ്രയേലും ഹമാസും. ഈജിപ്തിൽ മധ്യസ്ഥർ വഴി നടത്തിയ ചർച്ചയിലാണ് ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങൾ വേഗത്തിൽ ആയത്. ഇതിനു ചുക്കാൻ പിടിച്ചത് ട്രംപായിരുന്നു. ഷാം എൽ-ഷെയ്ക്കിൽ നടന്ന ചർച്ചയെ തുടർന്നാണ് ബന്ദികളെ കൈമാറാനുള്ള കരാറിൽ ഹമാസും ഇസ്രയേലും തീരുമാനമായത്.

72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈമാറണം എന്നതാണ് വ്യവസ്ഥ. അമെരിക്ക മുൻകൈ എടുത്തു നടത്തിയ സമാധാന ശ്രമങ്ങളിൽ 20 ഇനങ്ങളാണ് നിർദേശിച്ചിരുന്നത്. യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ച മധ്യസ്ഥർക്കും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും ഹമാസ് നന്ദി അറിയിച്ചു. ഈ കരാറിനെ ഇസ്രയേലിന് ഒരു വലിയ ദിനം എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. കരാർ അംഗീകരിക്കുന്നതിനായി മന്ത്രി സഭയെ വിളിച്ചു ചേർക്കുമെന്നും എല്ലാ ബന്ദികളെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com