libya s army chief mohammed ali ahmed al haddad killed in air crash in turkey

മുഹമ്മദ് അലി അല്‍ ഹദ്ദാദ്

തുർക്കിയിൽ ‌വിമാനാപകടം; ലിബിയന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു

എസന്‍ബോഗ വിമാനത്താവളത്തില്‍നിന്ന് ചൊവാഴ്ച രാത്രി പറന്നുയര്‍ന്ന വിമാനം അരമണിക്കൂറിനകം തകര്‍ന്നു വീഴുകയായിരുന്നു
Published on

അങ്കാറ: തുർക്കിയിൽ വിമാനാപകടത്തിൽ ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അല്‍ ഹദ്ദാദ് കൊല്ലപ്പെട്ടു. തുര്‍ക്കി സന്ദര്‍ശനത്തിനെത്തിയ മുഹമ്മദ് അലി അല്‍ ഹദ്ദാദ് ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുവെയാണ് അപകടത്തില്‍പ്പെട്ടത്. എസന്‍ബോഗ വിമാനത്താവളത്തില്‍നിന്ന് ചൊവാഴ്ച രാത്രി പറന്നുയര്‍ന്ന വിമാനം അരമണിക്കൂറിനകം തകര്‍ന്നു വീഴുകയായിരുന്നു.

ജനറല്‍ മുഹമ്മദ് അലി അല്‍ ഹദ്ദാദിന് പുറമെ നാല് പേരും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും മരിച്ചതായി ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബ പ്രസ്താവനയില്‍ അറിയിച്ചു. ഹദ്ദാദിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും ദബൈബ പറഞ്ഞു.

തുര്‍ക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായിരുന്നു അല്‍ ഹദ്ദാദ് തുര്‍ക്കിയിലെത്തിയത്.

logo
Metro Vaartha
www.metrovaartha.com