ഹിസ്ബുള്ളയുമായി ബന്ധം: 16 വ്യക്തികളെയും 5 സ്ഥാപനങ്ങളെയും ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ

ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്ക് പണം കൈമാറാൻ സഹായിക്കുന്ന മണി എക്സ്ചേഞ്ചുകൾ, കൺസൾട്ടൻസി സ്ഥാപനങ്ങൾ എന്നിവയാണ് പട്ടികയിലുള്ള അഞ്ച് കമ്പനികൾ.
Links with Hezbollah: UAE adds 16 individuals and 5 entities to terrorist list

ഹിസ്ബുള്ളയുമായി ബന്ധം: 16 വ്യക്തികളെയും 5 സ്ഥാപനങ്ങളെയും ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ

Updated on

അബുദാബി: ഭീകരവാദത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിന്‍റെ ഭാഗമായി, ഹിസ്ബുള്ളയുമായി ബന്ധമുള്ള 16 വ്യക്തികളെയും 5 സ്ഥാപനങ്ങളെയും യുഎഇ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച 2026-ലെ പുതിയ പ്രമേയപ്രകാരമാണ് ഈ നടപടി. പട്ടികയിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും യുഎഇയിലുള്ള എല്ലാ സാമ്പത്തിക ആസ്തികളും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു.

ഈ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികമോ വാണിജ്യപരമോ ആയ ബന്ധം പുലർത്തുന്നതിൽ നിന്ന് യുഎഇയിലെ സ്വദേശികൾക്കും താമസക്കാർക്കും വിലക്കുണ്ട്.

ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്ക് പണം കൈമാറാൻ സഹായിക്കുന്ന മണി എക്സ്ചേഞ്ചുകൾ, കൺസൾട്ടൻസി സ്ഥാപനങ്ങൾ എന്നിവയാണ് പട്ടികയിലുള്ള അഞ്ച് കമ്പനികൾ.

ആഗോളതലത്തിൽ ഭീകരവാദത്തിന് പണം നൽകുന്ന ശൃംഖലകളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com