2025ൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത‍്യൻ പൗരന്മാരുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു

3,155 പൗരന്മാരെയാണ് യുഎസ് 2025 നവംബർ 21 വരെ നാടുകടത്തിയിട്ടുള്ളത്
list out of indians deported from us this year

2025ൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത‍്യൻ പൗരന്മാരുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു

representative image

Updated on

ന‍്യൂഡൽഹി: 2025ൽ യുഎസിൽ നിന്നും നാടുകടത്തപ്പെട്ട ഇന്ത‍്യൻ പൗരന്മാരുടെ കണക്ക് കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 3,155 പൗരന്മാരെയാണ് യുഎസ് 2025 നവംബർ 21 വരെ നാടുകടത്തിയിട്ടുള്ളത്.

കഴിഞ്ഞ വർ‌ഷങ്ങളിലും യുഎസിൽ നിന്നും നാടുകടത്തപ്പെട്ടവരുടെ കണക്കും കേന്ദ്രം പുറത്തുവിട്ടു. 2024ൽ 1368 പേരെയും 2023ൽ 617 പേരെയുമാണ് നാടുകടത്തിയത്.

'ഡോങ്കി റൂട്ട്' എന്ന് വിളിക്കപ്പെടുന്ന മാർഗത്തിലൂടെ അമെരിക്കയിലേക്ക് കടന്ന ഇന്ത‍്യൻ പൗരന്മാരെ നാടുകടത്തിയെന്ന കാര‍്യം ശരിയാണോയെന്നും അങ്ങനെയാണെങ്കിൽ യുഎസിൽ നിന്നും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ യുഎസ് സർക്കാർ ഇന്ത‍്യയിലേക്ക് നാടുകടത്തപ്പെട്ടവരുടെ കണക്ക് വ‍്യക്തമാക്കണമെന്ന് വിദേശകാര‍്യ മന്ത്രാലയത്തിനോട് ചോദ‍്യം ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് വിദേശകാര‍്യ സഹ മന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com