അടുത്ത ലക്ഷ്യം ക്യൂബ: സൂചന നൽകി ട്രംപ്

ഇറാനിൽ നിന്നു മടങ്ങുമ്പോൾ യുഎസ് നാവികസേന ക്യൂബയെ നേരിടുമെന്നായിരുന്നു ട്രംപിന്‍റെ പരാമർശം
Next target: Cuba: Trump hints

അടുത്ത ലക്ഷ്യം ക്യൂബ: സൂചന നൽകി ട്രംപ്

Updated on

വാഷിങ്ടൺ: അമെരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയെന്ന സൂചനയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ പാം ബീച്ചസിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ക്യൂബയ്ക്കെതിരേ ഈ പരാമർശം നടത്തിയത്. ഇറാനിൽ നിന്നു മടങ്ങുമ്പോൾ യുഎസ് നാവികസേന ക്യൂബയെ നേരിടുമെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. നിലവിൽ ക്യൂബയിൽ പ്രശ്നങ്ങളുണ്ട്.

ഇറാനിൽ നിന്ന് യുഎസിലേയ്ക്ക് മടങ്ങുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായ യുഎസ്എസ് അബ്രഹാം ലിങ്കൺ ക്യൂബ തീരത്തോട് ചേർത്തു നിർത്തി ക്യൂബയെ കീഴടക്കാമെന്നായിരുന്നു ട്രംപിന്‍റെ പരാമർശത്തിന്‍റെ കാതൽ. വെനസ്വേലയ്ക്കെതിരായ നീക്കത്തിനു പിന്നാലെ ക്യൂബയ്ക്കെതിരേ പലകുറി ട്രംപ് പരാമർശങ്ങൾ നടത്തിയിരുന്നു. ഇതേത്തുടർന്ന് അമെരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീണു കഴിഞ്ഞു.

logo
Metro Vaartha
www.metrovaartha.com