ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി

ഫ്രെഡി ചുഴലിക്കാറ്റിന്‍റെ ദൈർഘ്യം ഇന്നു 32 ദിവസം പിന്നിട്ടു
ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി
Updated on

ഭൂമിയുടെ ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി. 1994-ൽ രൂപം കൊണ്ട് 31 ദിവസം നിലനിന്ന ജോൺ ചുഴലിക്കാറ്റായിരുന്നു ഇതുവരെ ഏറ്റവും ദൈർഘ്യമേറിയത്. എന്നാൽ ഫ്രെഡി ചുഴലിക്കാറ്റിന്‍റെ ദൈർഘ്യം ഇന്നു 32 ദിവസം പിന്നിട്ടു. ഇനിയും ദിവസങ്ങളോളം ചുഴലിക്കാറ്റ് സജീവമായിരിക്കുമെന്നാണു സൂചനകൾ.

വടക്കൻ ഓസ്ട്രേലിയൻ തീരത്തിനു സമീപത്തായി രൂപം കൊണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചാരം തുടരുകയായിരുന്നു ഫ്രെഡി ചുഴലിക്കാറ്റ്. ഫെബ്രുവരി 21-നു മഡഗാസ്ക്കറിലും 24-ന് മൊസാംബിക്കിലും വീശിയടിച്ചു. ഇവിടങ്ങളിൽ കനത്ത മഴയ്ക്കും കാരണമായി. പിന്നീട് ശക്തി കുറഞ്ഞെങ്കിലും, ഇപ്പോൾ വീണ്ടും ശക്തിയാർജ്ജിച്ച് വീണ്ടും മൊസാംബി ക്കിലേക്കു നീങ്ങുകയാണ്.

രണ്ടു പ്രാവശ്യം മഡഗാസ്ക്കറിൽ വീശിയടിച്ച ഫ്രെഡി ചുഴലിക്കാറ്റിൽ നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഫ്രെഡി ചുഴലിക്കാറ്റിനെക്കുറിച്ചു പഠിക്കാൻ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com