ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒക്റ്റോബർ 19നാണ് ലൂവ്ര് മ്യൂസിയത്തിൽ മുഖംമൂടി ധരിച്ച മോഷ്ടാക്കൾ കവർച്ച നടത്തിയത്
Louvre jewel heist 4 more suspects arrested

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

Updated on

പാരിസ്: പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യൂസിയത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം നാലായി. അതേസമയം, കവര്‍ച്ച ചെയ്യപ്പെട്ട അമൂല്യ വസ്തുക്കൾ ഇതുവെര കണ്ടെത്താനായിട്ടില്ല.

ഒക്റ്റോബർ 19നാണ് ലൂവ്ര് മ്യൂസിയത്തിൽ മുഖംമൂടി ധരിച്ച മോഷ്ടാക്കൾ കവർച്ച നടത്തിയത്. മോഷണത്തിനുശേഷം കൊള്ളസംഘം സുരക്ഷാജീവനക്കാർ എത്തുംമുൻപ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

1804ലെ സ്ഥാനാരോഹണ ചടങ്ങിൽ നെപോളിയൻ ചക്രവർത്തിയും ജോസഫൈൻ ചക്രവർത്തിനിയും ഉപയോഗിച്ച വജ്രാഭരണങ്ങൾ അടക്കമുള്ള അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവത്തെ തുടർന്ന് മ്യൂസിയത്തിലെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com