കരോലിൻ ലെവിറ്റിന്‍റെ സഹോദരന്‍റെ മുൻ പങ്കാളിയെ അനധികൃത കുടിയേറ്റത്തിന് അറസ്റ്റ് ചെയ്തു

ട്രംപിന്‍റെ കുടിയേറ്റ റെയ്ഡുകളെ ശക്തമായി പിന്തുണച്ചിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവീറ്റിന്‍റെ സഹോദരൻ മൈക്കിൾ ലെവീറ്റിന്‍റെ മുൻ പങ്കാളിയായ ബ്രൂണ കരോലിൻ ഫെരേരയാണ് അറസ്റ്റിലായത്.
Caroline Levitt

കരോലിൻ ലെവീറ്റ് 

credit: whitehouse

Updated on

വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവീറ്റിന്‍റെ ബന്ധുവിനെ അനധികൃത കുടിയേറ്റത്തിന് അറസ്റ്റ് ചെയ്തു. ട്രംപിന്‍റെ കുടിയേറ്റ റെയ്ഡുകളെ ശക്തമായി പിന്തുണച്ചിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവീറ്റിന്‍റെ സഹോദരൻ മൈക്കിൾ ലെവീറ്റിന്‍റെ മുൻ പങ്കാളിയായ ബ്രൂണ കരോലിൻ ഫെരേരയാണ് അറസ്റ്റിലായത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ്(ഐസിഇ) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ബ്രൂണ കരോലിനിന്‍റെ വിസാ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ തുടർന്നതിനാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

നിലവിൽ ലൂസിയാനയിലെ ഐസിഇ കേന്ദ്രത്തിൽ തടവിലാണ് ബ്രൂണ. ഈ മാസം ആദ്യം മസാച്യുസെറ്റ്സിലെ റെവറിൽ വച്ചാണ് ബ്രൂണയെ കസ്റ്റഡിയിൽ എടുത്തത്. ബ്രൂണ ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ അനധികൃത കുടിയേറ്റക്കാരി ആണന്നും ഡിപ്പാർട്ട്മെന്‍റ് ഒഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് പറഞ്ഞു. ബ്രസീൽ സ്വദേശിയായ ബ്രൂണ ബി2 ടൂറിസ്റ്റ് വിസയിലാണ് അമെരിക്കയിൽ പ്രവേശിച്ചത്. ഇവരെ ബ്രസീലിലേയ്ക്ക് നാടുകടത്തുമെന്നാണ് വിവരം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഹോദരൻ മൈക്കൾ ലെവീറ്റും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com