

കുട്ടികളെ യുദ്ധ മുന്നണിയിലേയ്ക്കു തള്ളി വിട്ട് ഐആർജിസി!
social media
തങ്ങളുടെ കുട്ടികളെ മുഴുവൻ അമെരിക്ക നിഷ്ഠൂരമായി കൊന്നൊടുക്കുന്നു എന്ന വാദവുമായി യുഎന്നിലും ആംനസ്റ്റി ഇന്‍റർനാഷണിലുമെല്ലാം ആഞ്ഞടിക്കുകയാണ് ഇറാൻ. എന്നാൽ ഇറാന്‍റെ ഈ വാദമുഖങ്ങളിൽ സ്വന്തം ജനതയോട് എത്രത്തോളം ആത്മാർഥതയുണ്ട്?
അന്താരാഷ്ട്ര ലോകത്തിന്‍റെ സഹതാപം പിടിച്ചു പറ്റാൻ എന്തുണ്ട് വഴി എന്ന് നോക്കിയിരിക്കുമ്പോഴാണ് ഇറാൻ വീണു കിട്ടിയ പോലെ ഒരവസരം കൈവന്നത്. മറ്റൊന്നുമല്ല അമെരിക്ക നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാനിലെ ഒരു എൽപി സ്കൂൾ തകർക്കപ്പെടുകയും 167 കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഫെബ്രുവരി 28ലെ ആക്രമണമാണത്. ഈ സംഭവത്തോടെ തങ്ങളുടെ കുട്ടികളെ മുഴുവൻ അമെരിക്ക നിഷ്ഠൂരമായി കൊന്നൊടുക്കുന്നു എന്ന വാദവുമായി യുഎന്നിലും ആംനസ്റ്റി ഇന്‍റർനാഷണിലുമെല്ലാം ആഞ്ഞടിക്കുകയാണ് ഇറാൻ. എന്നാൽ ഇറാന്‍റെ ഈ വാദമുഖങ്ങളിൽ സ്വന്തം ജനതയോട് എത്രത്തോളം ആത്മാർഥതയുണ്ട്?
യുദ്ധത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ കുട്ടികൾക്കായി യുഎന്നിൽ മുറവിളിയിടുന്ന ഇറാന്‍റെ തനിനിറം നിഷ്ഠൂരം!
social media
സൈനികരുടെ എണ്ണം കുറഞ്ഞു വരുന്നു എന്ന് ഇസ്രയേൽ സൈന്യാധിപൻ പറഞ്ഞത് നമ്മൾ കേട്ടു. യുദ്ധം അവസാനിപ്പിക്കാൻ അത്രവേഗം തയാറാകാത്ത ട്രംപ് പോലും ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പലതവണ മുൻകൈയെടുക്കുന്നതും നാം കണ്ടു. സഹികെട്ട് ട്രംപ് സ്വമേധയാ വെടിനിർത്തൽ പ്രഖ്യാപിച്ചു. അപ്പോഴും പരിധിയില്ലാത്ത യുദ്ധമുറകളുമായി ഇറാൻ മുന്നോട്ടു തന്നെയാണ്. ഇതിനെല്ലാമുള്ള സൈനികർ ഇറാനുണ്ടോ?
തങ്ങളുടെ കുട്ടികളെ മിസൈൽ അയച്ചു കൊലചെയ്തു എന്ന് യുഎന്നിൽ വാദിക്കുന്ന ഇതേ ഇറാൻ തന്നെയാണ് പന്ത്രണ്ടു വയസായ കുട്ടികളെ യുദ്ധത്തിനിറക്കാൻ നിർബന്ധിക്കുന്നത്! ഇത് ഇന്നു തുടങ്ങിയതല്ല. കുട്ടികളോട് ഇറാൻ ഭരണകൂടവും ഐആർജിസിയും പുലർത്തി വരുന്ന നിഷ്ഠൂരത വാക്കുകൾക്ക് അതീതമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
കുട്ടികൾ യുദ്ധത്തിൽ പങ്കെടുക്കാൻ സ്വയം ആവശ്യപ്പെട്ടു മുന്നോട്ടു വരുന്നതിനാലാണ് തങ്ങൾ കുറഞ്ഞ പ്രായം പന്ത്രണ്ടു വയസാക്കി കുറച്ചതത്രെ !
social media
യുദ്ധവുമായി ബന്ധപ്പെട്ട പിന്തുണാ വേഷങ്ങളിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം പന്ത്രണ്ട് ആയി കുറച്ചതായി ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇറാൻ സ്റ്റേറ്റ് മീഡിയയാണ് പ്രക്ഷേപണം ചെയ്തിരിക്കുന്നത്. പട്രോളിങ്, ചെക്ക് പോസ്റ്റുകൾ, ലോജിസ്റ്റിക്സ് എന്നീ പ്രവർത്തനങ്ങളിൽ സഹായിക്കാനാണ് കുട്ടികളെ റിക്രൂട്ട് ചെയ്യാൻ "ഫൊർ ഇറാൻ" എന്ന സംരംഭവുമായി ഭരണകൂടം ഇറങ്ങിയിരിക്കുന്നത്! 'ടെഹ്റാനിലെ ഗാർഡ്സിലെ ഒരു സാംസ്കാരിക ഉദ്യോഗസ്ഥനായ റഹീം നദാലിയാണ് ഇതു പുറത്തു വിട്ടത്. യുദ്ധശ്രമങ്ങളെ കുറിച്ചുള്ള സംസ്ഥാന മാധ്യമ കവറേജിന്‍റെ ഭാഗമായാണ് ഈ വാർത്ത സംപ്രേക്ഷണം ചെയ്തത്.
കുട്ടികൾ യുദ്ധത്തിൽ പങ്കെടുക്കാൻ സ്വയം ആവശ്യപ്പെട്ടു മുന്നോട്ടു വരുന്നതിനാലാണ് തങ്ങൾ കുറഞ്ഞ പ്രായം പന്ത്രണ്ടു വയസാക്കി കുറച്ചതെന്നും പന്ത്രണ്ടോ പതിമൂന്നോ വയസുള്ള കുട്ടികൾക്ക് താൽപര്യമുണ്ടെങ്കിൽ യുദ്ധത്തിൽ പങ്കെടുക്കാമെന്നുമാണ് നദാലി വിശദീകരിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ഐആർജിസി പ്രായപൂർത്തിയാകാത്തവർക്കെതിരേ മാരകമായ ബലപ്രയോഗം നടത്തിയതെന്ന് ആംനസ്റ്റിയുടെയും ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെയും റിപ്പോർട്ടുകൾ പറയുന്നു.
(തുടരും)