ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

നിരവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
Magnitude 7.5 earthquake in Philippines tsunami warning

ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Updated on

മനില: ഫിലിപ്പീൻസിലെ മിൻഡാനാവോ മേഖലയിൽ വെള്ളിയാഴ്ച രാവിലെ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍റർ. നിരപ്പിൽ നിന്നും 62 കിലോ മീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ഏകദേശം 5.4 ദശലക്ഷം ആളുകൾ‌ക്ക് ഭൂകമ്പത്തിന്‍റെ പ്രഭാവം അനുഭവപ്പെട്ടതായാണ് വിവരം. ഡാവോ നഗരത്തിലെ സ്കൂളുകളിലെ കുട്ടികൾ ഒഴിപ്പിച്ചു. നിരവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മാത്രമല്ല പ്രദേശത്ത് സുനാമി മുന്നറയിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകൾ ജാഗ്രത തുടരണമെന്നും തുടർ ചലനങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com