
ലണ്ടനിൽ ഗാന്ധി പ്രതിമ വികൃതമാക്കി; അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മിഷൻ
ലണ്ടൻ: ഗാന്ധി ജയന്തി അടുത്തിരിക്കെ ലണ്ടനിൽ ഗാന്ധി പ്രതിമ ഇന്ത്യാ വിരുദ്ധ പ്രയോഗങ്ങളെഴുതിയും പെയിന്‍റടിച്ചും വികൃതമാക്കി. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയാണ് വികൃതമാക്കിയത്.
സംഭവത്തെ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മിഷൻ രംഗത്തെത്തി. ലജ്ജാകരമെന്നും അഹിംസയുടെ പരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മിഷൻ പ്രതികരിച്ചു.
സംഭവം ബ്രിട്ടീഷ് അധികാരകളെ അറിയിച്ചതായും പ്രതിമ പഴയ രീതിയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഹൈക്കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ വർഷവും ഗാന്ധി ജയന്തിക്ക് ഈ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്താറുണ്ട്.