ദുബായിലെ വാണിജ്യക്കെട്ടിടത്തിൽ തീ പിടിത്തം; ആളപായമില്ല

ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Major fire broke out in dubai gold souk
ദുബായിലെ വാണിജ്യക്കെട്ടിടത്തിൽ തീ പിടിത്തം
Updated on

ദുബായ്: ഗോള്‍ഡ് സൂഖ് പ്രദേശത്തെ മൂന്നുനില വാണിജ്യകെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ 11.20 ഓടെയാണ് ഗോള്‍ഡ് സൂഖ് ഗേറ്റ് നമ്പര്‍ ഒന്നിനടുത്തുള്ള കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്.

ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സംഘം തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. കെട്ടിടത്തിലെയും സമീപത്തെയും കടകളിലുള്ളവരെയെല്ലാം ഒഴിപ്പിച്ചു. കെട്ടിടത്തിലെ മൂന്നാം നിലയില്‍ പടര്‍ന്ന തീ മറ്റ് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു.

ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com