ഷെല്ലാക്രമണം: ഇസ്രയേലിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ടു മലയാളികൾക്ക് പരുക്ക്

നിബിനൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി അടക്കം ഏഴു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്
ഷെല്ലാക്രമണം: ഇസ്രയേലിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ടു മലയാളികൾക്ക് പരുക്ക്

ജറുസലേം: ഇസ്രയേലിൽ നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം വാ‌ടി കാർമൽ കോട്ടേജിൽ പത്രോസിന്‍റെ മകൻ നിബിൻ മാക്സ്വെല്ലാണ് ((31) മരിച്ചത്.

നിബിനൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി അടക്കം ഏഴു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ. പരുക്കേറ്റവരിൽ രണ്ടു പേരുടെ നിലഗുരുതരമാണ്.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. മർഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെൽ പതിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com