പ്രസിഡന്‍റുമായി അടുത്തിടപഴകാന്‍ മന്ത്രവാദം; മാലദ്വീപ് വനിതാ മന്ത്രി അറസ്റ്റിൽ

ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി
Maldivian minister tries black magic on President Muizzu, arrested
പ്രസിഡന്‍റുമായി അടുത്തിടപഴകാന്‍ മന്ത്രവാദം; മാലദ്വീപ് വനിതാ മന്ത്രി അറസ്റ്റിൽ

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംമാസ് അലി സലീമിനെ അറസ്റ്റിൽ. ഇവർക്കൊപ്പം മറ്റു 2 പേരെ കൂടി അറസ്റ്റുചെയ്തിട്ടുണ്ടെന്നും മന്ത്രിയെ കസ്റ്റഡിയിൽ വിട്ടിരിക്കുകയുമാണെന്നുമാണ് വിവരം. അറസ്റ്റിനെ തുടർന്ന് ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി. അതേസമയം, മന്ത്രവാ​​ദമാണ് മന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന് പൊലീസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തലസ്ഥാനമായ മാലെയിൽ വച്ചായിരുന്നു അറസ്റ്റ്. മാലദ്വീപിലെ പ്രധാന മന്ത്രിമാരിലൊരാളാണ് ഫാത്തിമത്ത് ഷംമാസ് അലി. ഉദ്യോഗസ്ഥർ ഷംനാസിന്‍റെ വീട്ടിൽ റെയ്ഡ് നടത്തുകയും മന്ത്രവാദത്തിന് ഉപയോഗിച്ചതായി കരുതുന്ന വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. ഷംനാസിനൊപ്പം അറസ്റ്റിലായ രണ്ടുപേർ അവരുടെ സഹോദങ്ങളാണെന്നും പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഒരു വയസിൽ താഴെയുള്ള കുഞ്ഞ് ഉൾപ്പെടെ 3 കുട്ടികളുടെ അമ്മയാണ് അറസ്റ്റിലായ ഷംനാസ്. മന്ത്രവാദം മാലദ്വീപിൽ ക്രിമിനൽ കുറ്റമല്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഇതിന് 6 മാസത്തെ ജയിൽ ശിക്ഷ ലഭിക്കും. മാലദ്വീപ് പ്രസിഡന്‍റുമായി അടുത്തിടപഴകാനാണ് മന്ത്രവാദം ചെയ്തതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഷംനാസിന്‍റെ മുൻ ഭർത്താവും രാഷ്ട്രപതിയുടെ ഓഫീസിലെ മന്ത്രിയുമായ ആദം റമീസിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.